സിജിഎസ് പിള്ള അനുസ്മരണം നടത്തി

ഏറ്റുമാനൂർ: കോട്ടയം ജില്ലയിലെ ചുമട്ടുതൊഴിലാളി പ്രസ്ഥാനത്തിൻ്റെ അതികായനും സിപിഐ യുടെ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ ആദ്യ പഥികനും, പാർട്ടി നേതാവുമായിരുന്ന സിജിഎസ് പിള്ളയുടെ 27-ാമത് ചരമവാർഷികം തൊഴിലാളി കേന്ദ്രമായ കറ്റോട്ടിൽ സമുചിതം ആചരിച്ചു.
എ.ഐ.ടി.യു.സി. നേതൃത്വത്തിലുള്ള ഹെഡ് ലോഡ് ആൻ്റ് ജനറൽ വർക്കേഴ്സ് യൂണിയൻ്റെയും സിപിഐ കറ്റോട് ബ്രാഞ്ച്
കമ്മറ്റിയുടെയും നേതൃത്വത്തിൽ കറ്റോട് കവലയിൽ പ്രത്യേകം സജ്ജമാക്കിയ സിജിഎസ് അനുസ്മരണ അങ്കണത്തിൽ പതാക ഉയർത്തി പുഷ്പാർച്ചന നടത്തി.
എ.ഐ.ടി.യു.സി. നേതാവ് യു.എൻ. ശ്രീനിവാസൻ പതാക ഉയർത്തി.

Advertisements

ഇന്നലെ വൈകുന്നേരം കറ്റോട് ജംഗ്ഷനിൽ സിപിഐ ഏറ്റുമാനൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ചേർന്ന പൊതുസമ്മേളനം സി.പി. ഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറിയും എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറിയുമായ ജോൺ വി ജോസഫ് ഉദ്ഘാടനം ചെയ്തു. സിപിഐ ഏറ്റുമാനൂർ ലോക്കൽ സെക്രട്ടറി കെ.വി. പുരുഷൻ അദ്ധ്യക്ഷനായിരുന്നു. സിപിഐ ജില്ലാ അസി.സെക്രട്ടറി അഡ്വ.ബിനു ബോസ്, ഏറ്റുമാനൂർ മണ്ഡലം സെക്രട്ടറി കെ.ഐ. കുഞ്ഞച്ചൻ, അഡ്വ. പ്രശാന്ത് രാജൻ, സി.ശശി, എ.കെ. ഗോപിനാഥൻ,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സി.ജി.ദിവാകരൻ, കെ.ജി. ഉത്തമൻ യൂണിയൻ കൺ.വീനർ കെ.കെ. ബൈജൂ , .സി.സി. സജീവ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles