പുതിയ സിബിഐ ഡയറക്ടറുടെ നിയമനത്തിൽ വിയോജനക്കുറിച്ച് രേഖപ്പെടുത്തി രാഹുൽ ഗാന്ധി 

ന്യൂഡൽഹി: പുതിയ സിബിഐ ഡയറക്ടറുടെ നിയമനത്തില്‍ വിയോജന കുറിപ്പ് നല്‍കി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആവർത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും പരിഗണന പട്ടികയിലുള്ളവരുടെ രേഖകള്‍ നല്‍കിയില്ലെന്നും, ഇന്ന് യോഗത്തിലാണ് ചില വിവരങ്ങള്‍ മാത്രം നല്‍കിയതെന്നും രാഹുല്‍ വ്യക്തമാക്കുന്നു.തെരഞ്ഞെടുപ്പ് പ്രക്രിയ പക്ഷപാതപരമാണെന്ന് കാണിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാഹുല്‍ ഗാന്ധി വിയോജനക്കുറിപ്പ് നല്‍കിയത്.

Advertisements

സെലക്ഷൻ കമ്മിറ്റിയില്‍ നിന്ന് തനിക്ക് ആവശ്യമായ വിവരങ്ങള്‍ സർക്കാർ നല്‍കുന്നില്ല. കേന്ദ്ര ഏജൻസിയായ സിബിഐയെ സർക്കാർ നിരന്തരം ദുരുപയോഗം ചെയ്തു. പ്രതിപക്ഷത്തെയും മാധ്യമപ്രവർത്തകരെയും വിമർശകരെയുമെല്ലാം സിബിഐയെ ഉപയോഗിച്ച്‌ ലക്ഷ്യംവെയ്ക്കുകയാണെന്നും രാഹുല്‍ ഗാന്ധി വിമർശിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2026 മെയ് 24-ന് നിലവിലെ സിബിഐ ഡയറക്ടർ പ്രവീണ്‍ സൂദിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍, പുതിയ ഡയറക്ടറെ കണ്ടെത്താനുള്ള ഉന്നതതല യോഗം നടക്കുന്നുണ്ട്. ശത്രുജിത്ത് സിംഗ് കപൂർ, ജി.പി. സിംഗ് എന്നിവർ മുൻനിരയിലുണ്ടെങ്കിലും പ്രവീണ്‍ സൂദിന് കാലാവധി നീട്ടിനല്‍കാനുള്ള സാധ്യതയുമുണ്ട്. പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയാണ് പുതിയ ഡയറക്ടറെ നിയമിക്കുന്നത്.

Hot Topics

Related Articles