ചങ്ങനാശേരി മാമ്മൂട്ടിൽ കാപ്പാ ചുമത്തിയ പ്രതിയായ യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ചു: മൂന്നു പേരെ പിടികൂടി തൃക്കൊടിത്താനം പൊലീസ് 

ചങ്ങനാശേരി:ചങ്ങനാശ്ശേരി മാമ്മൂട് ജംഗ്ഷനിൽ   കാപ്പാ ചുമത്തിയ പ്രതിയെ  കുത്തി പരിക്കേൽപ്പിച്ച  പ്രതികൾ തൃക്കൊടിത്താനം പോലീസിന്റെ പിടിയിലായി. മാടപ്പള്ളി മാമ്മൂട്  ലൂർദ് നഗർ ഭാഗത്ത് പാലാ വീട്ടിൽ സെബാസ്റ്റ്യൻ ജോസഫ് മകൻ ജിനു സെബാസ്റ്റ്യൻ, ജിനുവിന്റെ  സഹോദരൻ ലിജോ സെബാസ്റ്റ്യൻ, മാടപ്പള്ളി ചേന്നമറ്റം ഭാഗത്ത് മുളന്താനം വീട്ടിൽ  ആന്റണി മകൻ സോണി (ജോസഫ് ആൻ്റണി) എന്നിവരെയാണ് തൃക്കൊടിത്താനം സ്റ്റേഷൻ ഹൌസ് ഓഫിസർ ഇൻസ്പെക്ടർ കെ.ആർ പ്രശാന്ത് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

Advertisements

നിരവധി ക്രിമിനൽക്കേസിലെ പ്രതിയും, കാപ്പാ ചുമത്തിയ ആളുമായ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാഹുൽ സുരേന്ദ്രനെയും ഇയാളുടെ സുഹൃത്തിനെയുമാണ് പ്രതികൾ ആക്രമിച്ചത്. രാഹുലിനെയും സുഹൃത്തിനെയും ജോസഫ് ആക്രമിച്ചതായി ആരോപിച്ച് ചോദ്യം ചെയ്യുന്നതിനായാണ് ഈ സംഘം സ്ഥലത്ത് എത്തിയത്. ജനുവരി 25 ന് വൈകിട്ട് ഏഴു മണിയോടെ മാമ്മൂട് ജംഗ്ഷനിൽ വച്ചാണ് അക്രമ സംഭവം ഉണ്ടായത്. മാടപ്പളളി മാമ്മൂട് ജംഗ്ഷൻ ഭാഗത്തു വെച്ച് പ്രതികൾ രാഹുലിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. അടി കൊണ്ട് നിലത്തു വീണ പ്പോൾ   ഒന്നാം പ്രതി  അയാളുടെ ഉടമസ്ഥതയിലുള്ള കോഴിക്കടയിൽ നിന്നും കത്തി എടുത്തു കൊണ്ടു വന്ന്  കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി. 

പോലീസ് സ്റ്റേഷനിൽ അറിവ് ലഭിച്ചതിനെ തുടർന്ന് ഇൻസ്പെക്ടർ പ്രശാന്ത് കുമാറിന്റെ നേത്യത്യത്തിൽ സബ്ബ് ഇൻസ്പെക്ടർ ജിജി ലൂക്കോസ്, സിബി മോൻ പി, പോലീസ് ഉദ്യോഗസ്ഥരായ സജീവ്, മണികണ്ഠൻ, ഷൈലാൽ, ബിജു, ബോബി സ്ററീഫൻ എന്നിരടങ്ങുന്ന പോലീസ് സംഘമാണ്  സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കടന്നു കളഞ്ഞ പ്രതികളെ പിൻതുടർന്ന് അറസ്റ്റ് ചെയ്തത്.  കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Hot Topics

Related Articles