പാരിസ് ഒളിംപിക്‌സ് : ആദ്യ സ്വര്‍ണ വേട്ടയ്ക്ക് തുടക്കം കുറിച്ച് ചൈന; ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് നിരാശ

പാരിസ്: പാരിസ് ഒളിംപിക്‌സിലെ ആദ്യ സ്വര്‍ണം സ്വന്തമാക്കി ചൈന. ഷൂട്ടിങ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീം ഇനത്തിലാണ് ചൈന സ്വര്‍ണം നേടിയത്. ചൈനയുടെ ഹുവാങ് യുട്ടിങ്ങും ഷെങ് ലിഹാവോയുമാണ് ഒന്നാമതെത്തിയത്. അതേസമയം ഇന്ത്യയ്ക്ക് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.

Advertisements

ഫൈനലില്‍ ദക്ഷിണ കൊറിയയുടെ കിം ജിഹിയോണ്‍-പാര്‍ക്ക് ഹജൂണ്‍ സഖ്യത്തെയാണ് ചൈന തോല്‍പ്പിച്ചത്. 16-12നായിരുന്നു ചൈനയുടെ വിജയം. ദക്ഷിണ കൊറിയ വെള്ളി നേടിയപ്പോള്‍ കസാഖ്സ്ഥാന്‍ വെങ്കലവും നേടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വീണ്ടും നിരാശയാണ് ഫലം. ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍പിസ്റ്റളില്‍ ഇന്ത്യന്‍ താരങ്ങള്‍ പുറത്തായി. സരബ്‌ജോത് സിങ്ങിനും അര്‍ജുന്‍ സിങ് ചീമയ്ക്കും ഫൈനല്‍ യോഗ്യതയില്ല. സരബ്‌ജോത് ഒന്‍പതാം സ്ഥാനത്തും അര്‍ജുന്‍ പതിനെട്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

Hot Topics

Related Articles