ചങ്ങനാശേരി: ശബ്ദ ഹിയറിംങ് സെന്റർ ചങ്ങനാശേരി ശാഖയുടെ നേതൃത്വത്തിൽ സൗജന്യ കേൾവി പരിശോധനാ ക്യാമ്പ് നടത്തി. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ബി.രാധാകൃഷ്ണ മേനോൻ , ചങ്ങനാശേരി നിയോജക മണ്ഡലം യുഡിഎഫ് കൺവീനർ മാത്തുക്കുട്ടി പ്ലാത്താനം, ചങ്ങനാശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബാബു കോയിപ്പുറം, നഗരസഭ അംഗം ജിനിമോൾ ഷാജി, ലൈഫ് കോച്ചും സൈക്കോളജിസ്റ്റുമായ ഡോ.സെബിൻ എസ്.കൊട്ടാരം, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജോൺസൺ അലക്‌സാണ്ടർ, കേരള കോൺഗ്രസ് (സ്‌കറിയ തോമസ്) വിഭാഗം ജില്ലാ പ്രസിഡന്റ് അഡ്വ.ബോബൻ ടി.തേക്കേൽ, ബിജെപി മേഖലാ സെക്രട്ടറി വിനോദ് തിരുമൂലപുരം, റിട്ട.എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ബെർണാഡ് ലിയോ, ചങ്ങനാശേരി ഷാർപ്പ് അഡ്വടൈസിംങ് ഏജൻസിയിലെ പി.എസ് അനിൽ എന്നിവർ പ്രസംഗിച്ചു. ലോക കേൾവിദിനാചരണത്തിന്റെ ഭാഗമായി മാർച്ച് മൂന്നു മുതൽ ശബ്ദയുടെ വിവിധ ക്ലിനിക്കുകളിൽ സൗജന്യ കേൾവി പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്.
ചങ്ങനാശേരി ശബ്ദ ഹിയറിംങ് സെന്ററിൽ സൗജന്യ കേൾവി പരിശോധനാ ക്യാമ്പ് നടത്തി; അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു


