ഏറ്റുമാനൂർ കോൺഗ്രസ് ഏറ്റെടുത്തേയ്ക്കില്ല; കേരള കോൺഗ്രസ് ജോസഫ് വിഭാഗം തന്നെ മത്സരിച്ചേയ്ക്കും; രണ്ടു പേരുകൾ പരിഗണിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം

കോട്ടയം: ജില്ലയിലെ ഏക മന്ത്രി വി.എൻ വാസവന് എതിരായ പോരാട്ടം കടുപ്പിക്കാൻ ശക്തി കേന്ദ്രത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് തന്നെ സീറ്റ് നൽകാനൊരുങ്ങി യുഡിഎഫ്. ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേയ്ക്കുമെന്ന ചർച്ചകൾക്ക് അറുതി വരുത്തിയാണ് സീറ്റ് കേരള കോൺഗ്രസ് ജോസഫിന് തന്നെ നൽകുമെന്ന് തത്വത്തിൽ ധാരണയായത്. ഏറ്റുമാനൂരിലേയ്ക്ക് രണ്ടു പേരുകൾ കേന്ദ്രീകരിച്ചുള്ള ചർച്ചകളും കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

Advertisements

കേരള കോൺഗ്രസ് എം മുന്നണി വിട്ട ശേഷം ഏറ്റുമാനൂരിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗമാണ് മത്സരിച്ചത്. കഴിഞ്ഞ തവണ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ പ്രിൻസ് ലൂക്കോസാണ് ഇവിടെ സ്ഥാനാർത്ഥിയായിരുന്നത്. ഇക്കുറി ജോസവ് വിഭാഗത്തിൽ നിന്നും കോൺഗ്രസ് ഏറ്റുമാനൂർ സീറ്റ് ഏറ്റെടുക്കുമെന്ന പ്രചാരണം ആദ്യ ഘട്ടം മുതൽ ശക്തമായിരുന്നു. എന്നാൽ, 10 സീറ്റിൽ ഇക്കുറിയും കേരള കോൺഗ്രസ് മത്സരിക്കുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഏറ്റുമാനൂർ ഏറ്റെടുക്കേണ്ടെന്നും കേരള കോൺഗ്രസ് തന്നെ മത്സരിക്കട്ടെ എന്ന നിലപാടിൽ കോൺഗ്രസും -യുഡിഎഫും എത്തിയതെന്നുമാണ് ലഭിക്കുന്ന വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സീറ്റ് കോൺഗ്രസ് ഏറ്റെടുത്താൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്, മുതിർന്ന കോൺഗ്രസ് നേതാവ് ജി.ഗോപകുമാർ, മുൻ എം.എൽ.എ കൂടിയായ ജോസഫ് വാഴയ്ക്കൻ എന്നിവരെയാണ് പരിഗണിച്ചിരുന്നത്. വിജയസാധ്യതയുള്ള മറ്റൊരു സ്ഥാനാർത്ഥിയുടെ പേര് കൂടി കോൺഗ്രസ് ഏറ്റുമാനൂരിലേയ്ക്കു പരിഗണിച്ചിരുന്നു. എന്നാൽ, ഈ സാധ്യതകളെയും ചർച്ചകളെയും എല്ലാം അപ്രസ്‌ക്തമാക്കിയാണ് ഇപ്പോൾ യുഡിഎഫ് സീറ്റ് ജോസഫ് വിഭാഗത്തിനു തന്നെ കൈമാറാൻ ധാരണയായിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം,.

കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജെയ്‌സൺ ജോസഫിന്റെ പേരിനാണ് ഇവിടെ പ്രഥമ പരിഗണന ലഭിക്കുന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ മുതിർന്ന നേതാവും ഏറ്റുമാനൂരിലെ സ്ഥിര സാന്നിധ്യവുമായ അഡ്വ.മൈക്കിൾ ജെയിംസിന്റെ പേരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. സീറ്റ് കേരള കോൺഗ്രസിനു തന്നെ നൽകാൻ തത്വത്തിൽ യുഡിഎഫിനുള്ളിൽ ധാരണയായതായാണ് വിവരം. ഇതു സംബന്ധിച്ചുള്ള ചർച്ചകളും ഏതാണ്ട് സജീവമായി അന്തരീക്ഷത്തിൽ തന്നെയുണ്ട്.

Hot Topics

Related Articles