ചങ്ങനാശേരി:ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥി അൽത്താഫ് ഹസ്സൻ വാരണാധികാരിക്ക് മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു.
കഴിഞ്ഞ നാല് പതിറ്റാണ്ട് കാലം ചങ്ങനാശേരിയെ അലട്ടിക്കൊണ്ടിരിക്കുന്ന വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്ന ലക്ഷ്യത്തോടെയാണ് മത്സര രംഗത്ത് സജീവമാകുന്നതെന്നും കഴിഞ്ഞ രണ്ട് ടെമിലും മണ്ഡലത്തിലെ നിർണായക ശക്തിയായി ചങ്ങനാശേരിയിൽ മത്സര രംഗത്തുണ്ടായിരുന്ന എസ്ഡിപിഐ ഇത്തവണ വലിയ മുന്നേറ്റം മണ്ഡലത്തിൽ ഉണ്ടാക്കുമെന്നും ജില്ലാ ഉപാധ്യക്ഷൻ കൂടിയായ അൽത്താഫ് ഹസ്സൻ അറിയിച്ചു. ഉച്ചക്ക് രണ്ട് മണിക്ക് പ്രവർത്തകരുടെ അകമ്പടിയോടെ എത്തിയ സ്ഥാനാർഥിയെ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ് ഹാരാർപ്പണം നൽകി സ്വീകരിച്ചു. എസ്ഡിപിഐ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് യു നവാസ്, ജനറൽ സെക്രട്ടറി നിസാം ഇത്തിപ്പുഴ തുടങ്ങി ജില്ലാ മണ്ഡലം നേതാക്കൾ പങ്കെടുത്തു.

