ചെലവൂർ വേണു അനുസ്മരണം ബുധനാഴ്ച 

കോട്ടയം : കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിൻറെ പ്രാരംഭകരിൽ ഒരാളും  പ്രസാധകനും  മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അന്തരിച്ച ചെലവൂർ വേണുവിനെ കോട്ടയത്തെ ചലച്ചിത്ര സാംസ്കാരിക പ്രവർത്തകർ അനുസ്മരിക്കുന്നു. ജൂൺ 12 ബുധനാഴ്ച വൈകുന്നേരം 5 ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ മഴവിൽ വനിതാ ഫിലിം സൊസൈറ്റിയും ചിത്രദർശന ഫിലിം സൊസൈറ്റിയും ചേർന്നു സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ എം ജി സർവ്വകലാശാല പ്രസിദ്ധീകരണ വിഭാഗം മുൻമേധാവി കുര്യൻ കെ തോമസ് അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് ജയൻ മാങ്ങാട് സംവിധാനം ചെയ്ത ചെലവൂർ വേണു; ജീവിതം, കാലം  എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കും.  

Advertisements

Hot Topics

Related Articles