ചെന്നൈ പ്രളയം; ധനസഹായവുമായി താരസഹോദരങ്ങൾ ; സൂര്യയും , കാർത്തിയും 10 ലക്ഷം നൽകും

ചെന്നൈ: മി​ഗ്ജോം ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിൽ ഉണ്ടായ പ്രളയത്തില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് കൈത്താങ്ങായി താര സഹോദരങ്ങളായ സൂര്യയും കാർത്തിയും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 10 ലക്ഷമാണ് പ്രഖ്യാപിച്ചത്. ഇരുവരുടെയും ഫാൻസ് ക്ലബ്ബുകൾ വഴിയാണ് ധനസഹായം എത്തുക. 

Advertisements

പ്രളയബാധിത ജില്ലകളായ ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപട്ട്, തിരുവള്ളൂർ എന്നിവിടങ്ങളിലാണ് സൂര്യയുടെയും കാർത്തിയുടെയും സഹായമെത്തുക. പ്രാരംഭ തുകയാണ് 10 ലക്ഷം. അതേ സമയം, മി​ഗ്ജോം ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുകയാണ്. ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണുള്ളത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഴക്കെടുതിയിൽ ഇതുവരെ ആറ് പേർ മരിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദം അതിതീവ്ര ചുഴലിക്കാറ്റായി മാറിയിരുന്നു. തമിഴ്നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിൽ അതീവ ജാഗ്രത തുടരുന്നു. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

Hot Topics

Related Articles