വീണ്ടും ചേസ് മാസ്റ്റർ കിംങ് കോഹ്ലി..! മൂന്നാം ഏകദിനം ജയിച്ച് നാണക്കേട് ഒഴിവാക്കി ഇന്ത്യൻ ടീം; വിജയം ഒൻപത് വിക്കറ്റിന്

വിശാഖപട്ടണം: തന്നെ തഴഞ്ഞവർക്ക് ബാറ്റ് കൊണ്ട് മറുപടി നൽകിയ വിരാട് കോഹ്ലിയുടെ മികവിൽ മൂന്നാം ഏകദിനം വിജയിച്ച് മാനം രക്ഷിച്ച് ടീം ഇന്ത്യ. 47.5 ഓവറിൽ 270 ന് എല്ലാവരും പുറത്തായ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ജയ്‌സ്വാളിന്റെ സെഞ്ച്വറിയുടെയും കോഹ്ലിയുടെയും രോഹിത്തിന്റെയും അരസെഞ്ച്വറിയുടെയും ബലത്തിൽ ടീം ഇന്ത്യ ഒൻപത് വിക്കറ്റ് വിജയം നേടി.

Advertisements

ടോസ് നേടിയ ടീം ഇന്ത്യ ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡിക്കോക്കിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ ബലത്തിൽ അടിച്ചു കസറി കയറുകയായിരുന്നു ദക്ഷിണാഫ്രിക്ക. 89 പന്തിൽ 106 റൺ നേടിയ ഡിക്കോക്കിനെ പ്രദീഷ് കൃഷ്ണ ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ റിക്കിൾട്ടണിനെ (0) നഷ്ടമായ ദക്ഷിണാഫ്രിക്കയെ ബാവുമയും (48) ഡിക്കോക്കും ചേർന്നാണ് 100 കടത്തിയത്. പിന്നീട്, മാത്യു ബ്രറ്റ്‌സ്‌കേ (24), ഡേവാൾഡ് ബ്രവീസ് (29), മാർക്കോ ജാനിസൺ (17), കേശവ് മഹാരാജ് (20) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. 199 ന് അഞ്ച് എന്ന നിലയിൽ നിന്ന ദക്ഷിണാഫ്രിക്ക ഡിക്കോക്ക് പുറത്തായതിന് പിന്നാലെ കൂട്ടത്തകർച്ച നേരിടുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി പ്രദീഷ് കൃഷ്ണയും, കുൽദീപും നാലു വിക്കറ്റ് വീതം വീഴ്ത്തി. ആർഷദീപും, ജഡേജയും ഓരോ വിക്കറ്റ് പങ്കിട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിംങിൽ ഇന്ത്യയ്ക്ക് വേണ്ടി കരുതലോടെയുള്ള തുടക്കമാണ് ഇന്ത്യയ്ക്ക് രണ്ട് ഓപ്പണർമാരും നൽകിയത്. ഇന്ത്യൻ സ്‌കോർ 150 കടത്തിയ ശേഷമാണ് രോഹിത് പുറത്തായത്. 155 റണ്ണിൽ ഒരു വിക്കറ്റ് നഷ്ടമാകുമ്പോൾ 73 പന്തിൽ 75 റൺ രേഹിത് നേടിയിരുന്നു. 121 പന്തിൽ 116 റണ്ണുമായി ജയ്‌സ്വാളും, 45 പന്തിൽ 65 റണ്ണുമായി വിരാട് കോഹ്ലിയും പുറത്താകാതെ നിന്നു.

Hot Topics

Related Articles