തുടർഭരണമാണ് നേട്ടങ്ങളുടെ രഹസ്യം;യുഎസിനെയും മറികടന്ന് ശിശുമരണ നിരക്കിൽ കേരളം മുന്നിൽ; മുഖ്യമന്ത്രി പിണറായി വിജയൻ

ദോഹ: കേരളത്തിന്റെ ചരിത്രത്തിൽ തുടർഭരണം പുതിയ ഒരു അനുഭവമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ തുടർച്ചയായ ഇടപെടലാണ് സംസ്ഥാനത്തിന് വൻ നേട്ടങ്ങൾ കൈവരിക്കാൻ സഹായിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.“ശിശുമരണ നിരക്ക് രാജ്യത്ത് ആയിരത്തിൽ 25 ആണ്. ലോകത്തിലെ ഏറ്റവും വലിയ വികസിത രാഷ്ട്രമായ യുഎസിൽ ഇത് 5.6 ആണെങ്കിൽ കേരളത്തിൽ അത് 5 മാത്രമാണ്. യുഎസിനേക്കാൾ മികച്ച നേട്ടം കേരളം സ്വന്തമാക്കിയിരിക്കുകയാണ്,” മുഖ്യമന്ത്രി പറഞ്ഞു.അസാധ്യമായതായി തോന്നിയ നിരവധി കാര്യങ്ങൾ കേരളം സാധ്യമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisements

“ഒന്നും മുന്നേറ്റത്തിന് തടസ്സമായില്ല. പ്രതിസന്ധികളെ അതിജീവിക്കാൻ കഴിഞ്ഞത് കൂട്ടായ സഹകരണത്താലാണ്. വികസനത്തിനൊപ്പം ക്ഷേമപ്രവർത്തനങ്ങൾക്കും സർക്കാർ മുൻതൂക്കം നൽകി,” അദ്ദേഹം പറഞ്ഞു.എൽഡിഎഫ് സർക്കാർ 2016ൽ അധികാരത്തിൽ എത്തിയപ്പോൾ ക്ഷേമപെൻഷൻ 600 രൂപ മാത്രമായിരുന്നു. അന്ന് അത് കടലാസിൽ മാത്രമായിരുന്നുവെന്നും ആദ്യമായി സർക്കാർ പെൻഷൻ മുഴുവൻ നൽകിക്കഴിഞ്ഞതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. “പിന്നീട് പെൻഷൻ നിരക്ക് ഉയർത്തി. നാളെ മുതൽ ക്ഷേമപെൻഷൻ 2000 രൂപയാകും,” മുഖ്യമന്ത്രി പ്രഖ്യാപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നോർക്ക ഡയറക്ടർ സി.വി. റപ്പായി അധ്യക്ഷനായിരുന്നു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി വിപുൽ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് അൽ താനി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ജി.കെ. മേനോൻ, സ്വാഗതസംഘം ചെയർമാൻ ഇ.എം. സുധീർ എന്നിവർ പ്രസംഗിച്ചു.പിണറായി വിജയൻ

Hot Topics

Related Articles