കോട്ടയം വൈക്കത്ത് നിയന്ത്രണം നഷ്ടമായ കാർ കനാലിൽ വീണ് മരിച്ചയാളെ തിരച്ചറിഞ്ഞു : മരിച്ചത് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആയ ഒറ്റപ്പാലം സ്വദേശി

വൈക്കം: കോട്ടയം വൈക്കത്ത് നിയന്ത്രണം നഷ്ടമായ കാർ കനാലിൽ മറിഞ്ഞ് മരിച്ചത് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഒറ്റപ്പാലം സ്വദേശി. ഒറ്റപ്പാലം സ്വദേശിയും കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമായ ഡോ.അമൽ സൂരജ് ആണ് അപകടത്തിൽ മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം ഉണ്ടായത്. വെച്ചൂർ ഭാഗത്ത് നിന്നും വൈക്കം ഭാഗത്തേയ്ക്ക് വരികയായിരുന്നു കാർ. കാർ നിയന്ത്രണം നഷ്ടമായി വൈക്കം തോട്ടുവക്കത്ത് കെ.വി കനാലിലേയ്ക്ക് മറിയുകയായിരുന്നു. ഒറ്റപ്പാലം രജിസ്‌ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഡോക്ടറുടെ സ്റ്റിക്കറുണ്ടായിരുന്നു. കാറിനുള്ളിലെ ഫ്രിഡ്ജിൽ മരുന്നുകളും സൂക്ഷിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ഒറ്റപ്പാലം സ്വദേശിയായ ഡോക്ടർ ആണെന്ന് തിരിച്ചറിഞ്ഞത്. വൈക്കത്ത് നിന്നുള്ള അഗ്നിരക്ഷാസേനയും പൊലീസ് സംഘവും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Advertisements

Hot Topics

Related Articles