രണ്ടു മാസത്തെ അവധിക്കാല ക്ലാസിന് സമാപനം കുറിച്ച് കുട്ടികളുടെ ലൈബ്രറി;ബാലതാരം കുമാരി ദേവി കൃഷ്ണ ഉദ്ഘാടനം ചെയ്തു

കോട്ടയം :കുട്ടികളുടെ ലൈബ്രറിയിൽ രണ്ടു മാസക്കാലം നീണ്ട അവധിക്കാല ക്ലാസ് സമാപിച്ചു. ബാലതാരം കുമാരി ദേവി കൃഷ്ണ ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിച്ചു. എക്സി കൂട്ടിവ് ഡയറക്ടർ വി.ജയകുമാർ ,വനം വകുപ്പ് വികസന കോർപ്പറേഷൻ ചെയർ പേഴ്സൺ ലതികാ സുഭാഷ്, കുട്ടികളുടെ ലൈബ്രറി മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ റബേക്ക ബേബി ഐപ്പ്, ഷാജി വേങ്കടത്ത്, നന്ത്യാട് ബഷീർ , പബ്ലിക് ലൈബറി എക്സി കൂട്ടീവ് സെക്രട്ടറി കെ.സി.വിജയകുമാർ , കുമ്മനം ഹരീന്ദ്രനാഥ്, എന്നിവർ പ്രസംഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്കൂൾ വിദ്യാർത്ഥി ജോഷ്വ ജോൺ ഡാനിയേൽ രചിച്ച പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. തുടർന്നു കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി

Hot Topics

Related Articles