ക്ലിഫ് ഹൗസിൽ ബോംബ് ഭീഷണി; മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ മെയിലിലേക്കാണ് സന്ദേശം എത്തിയത്;ബോംബ് സ്ക്വാഡ് പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ബോംബ് ഭീഷണി. ഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇ-മെയിലിലേക്കായിരുന്നു ഭീഷണി സന്ദേശം എത്തിച്ചത്. ഉടൻ തന്നെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.

Advertisements

ഇതേസമയം, നഗരത്തിലെ ഒരു സ്വകാര്യ ബാങ്കിന്റെ മാനേജർക്കും സമാനമായ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ഇത്തരത്തിലുള്ള ഭീഷണി സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് ഇതുവരെ വിജയം കൈവന്നിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തമിഴ്‌നാട്ടിലെയും ശ്രീലങ്കയിലെയും രാഷ്ട്രീയ പ്രശ്‌നങ്ങളും തീവ്രവാദവുമായി ബന്ധപ്പെട്ട പരാമർശങ്ങളുമടങ്ങിയായിരുന്നു ഭീഷണി സന്ദേശം തയ്യാറാക്കിയിരുന്നതെന്ന് പൊലീസ് അന്വേഷണം വ്യക്തമാക്കുന്നു. ഭീഷണിയുടെ പശ്ചാത്തലം പരിശോധിച്ച്‌ പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.

Hot Topics

Related Articles