ആൺസുഹൃത്തുമായുള്ള ബന്ധം വിലക്കി; അമ്മയെ കൊന്ന് കെട്ടിതൂക്കി മകൾ; ബെംഗളൂരുവിൽ മകളും നാലു ആൺ സുഹൃത്തുക്കളും പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ അമ്മയെ കൊലപ്പെടുത്തിയ മകൾ പിടിയിൽ. മകളും 4 ആൺ സുഹൃത്തുക്കളുമാണ് പൊലീസിൻ്റെ പിടിയിലായത്. പിടിയിലായ അഞ്ചുപേരും പ്രായപൂർത്തി ആകാ കാത്തവരാണെന്ന് പൊലീസ് പറഞ്ഞു. സുബ്രഹ്മണ്യപുര സ്വദേശിനി നേത്രാവതി (35)ആണ് കൊല്ലപ്പെട്ടത്.

Advertisements

മകളും ആൺസുഹൃത്തുമായുള്ള ബന്ധം അമ്മ വിലക്കിയിരുന്നു. ഈ വിരോധത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മയെ കെട്ടിത്തൂക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ മകൾ സുഹൃത്തുക്കൾക്കൊപ്പം രക്ഷപ്പെടുകയായിരുന്നു. തൂങ്ങിമരണമെന്നായിരുന്നു പ്രാഥമിക നിഗമനം. നേത്രാവതിയുടെ സഹോദരിക്ക് തോന്നിയ സംശയമാണ് കൊലപാതകം തെളിയിച്ചത്.

Hot Topics

Related Articles