വിദ്യാലയങ്ങൾ തുറക്കുo മുൻപ് റോഡുകളിൽ സീബ്രാ ലൈനുകൾ വരക്കണo:
കെ.എസ്.സി (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി

പാലാ : ജൂൺ 1- നു സ്കൂളുകൾ തുറക്കാൻ ഇരിക്കെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളുടെ സമീപന റോഡുകളിൽ സീബ്ര ലൈനുകൾ വരക്കുന്നതിനു നടപടി സ്വീകരിക്കണമെന്ന് കെ.എസ്.സി (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

റോഡ് അപകടങ്ങൾ തുടർകഥകൾ ആവുന്ന സാഹചര്യത്തിൽ റോഡ് മുറിച്ചു കടക്കേണ്ട സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന് സീബ്രാലൈനുകൾ ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. വർഷങ്ങൾ മുൻപ് വരച്ച റോഡിലെ സീബ്രാ ലൈനുകൾ എല്ലാം തന്നെ ഇപ്പോൾ മാഞ്ഞുപോയിരിക്കുന്ന അവസ്ഥയിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്തരം സാഹചര്യത്തിൽ വഴിയാത്രക്കാർക്ക് ഉണ്ടായേക്കാവുന്ന അപകട സാഹചര്യങ്ങൾ കുറക്കുക എന്ന ലക്ഷ്യം മുൻനിർത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി എം.പിയ് ക്കു കെ.എസ്.സി (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി നിവേദനം നൽകി .

ജോസ് കെ മാണി ഈ വിഷയം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽ പെടുത്തി അനുകൂലമായ നടപടിയെടുപ്പിക്കാം എന്ന് ഉറപ്പ് നൽകി. യോഗം ടോബിൻ കെ അലക്സ്‌ ഉദ്ഘാടനം ചെയ്തു. ആൽവിൻ ഞായർകുളം അദ്ധ്യക്ഷത വഹിച്ചു., ക്രിസ്റ്റോം കല്ലറക്കൽ,ജോൺ തോമസ് വരകുകാലായിൽ, സരൺ സജി, രാഹുൽ റെജി, എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles