ഡൽഹിയ്ക്കെതിരായ മത്സരത്തിന് ഇടയിൽ ഏറ്റ പരിക്ക് : വിവരങ്ങൾ പുറത്ത് വിട്ട് സഞ്ജു

ന്യൂഡൽഹി : ഡൽഹിയ്ക്കെതിരായ മത്സരത്തിനിടെ ഏറ്റ പരിക്കിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് സഞ്ജു സാംസൺ. ഇന്നലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. നന്നായി ബാറ്റ് ചെയ്ത് ടീമിന്റെ മുന്നേറ്റത്തിന് സഹായിക്കുന്നതിനിടെ കേരള താരത്തിന് പരിക്ക് പറ്റുക ആയിരുന്നു. 3 സിക്‌സും 2 ബൗണ്ടറിയും സഹിതം 19 പന്തില്‍ 31 റണ്‍ എടുത്ത് നിന്ന സഞ്ജു ഡല്‍ഹി സ്പിന്നർ വിപ്രാജ് നിഗത്തിന്റെ ഓവർ കളിക്കുന്നതിനിടെയാണ് പരിക്ക് പറ്റിയത്. താരം എറിഞ്ഞ കളിയുടെ ആറാം ഓവറില്‍ സഞ്ജു ആദ്യ പന്തില്‍ ബൗണ്ടറിയും രണ്ടാം പന്തില്‍ സിക്‌സും നേടി വലിയ ഓവർ ലക്ഷ്യമിടുക ആയിരുന്നു.

Advertisements

എന്നാല്‍ ഓവറിന്റെ മൂന്നാം പന്തില്‍ വലിയ ഒരു ഷോട്ട് കളിക്കാൻ ശ്രമിച്ച സഞ്ജുവിന് ടൈമിംഗ് പിഴച്ചു. പന്ത് മിസ് ആയതിന്,, തൊട്ടുപിന്നാലെ ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെ താരത്തിന്റെ വാരിയെല്ലിന് പരിക്ക് പറ്റുക ആയിരുന്നു. വേദന കൊണ്ട് പുളഞ്ഞ രാജസ്ഥാൻ റോയല്‍സ് ക്യാപ്റ്റനെ ചികില്‍സിക്കാൻ ഫിസിയോ എത്തി. അവർ താരത്തിന് ചികിത്സ നല്‍കി. എന്നിരുന്നാലും എല്ലാം ഒകെ ആയി എന്ന് വിചാരിച്ച സമയത്ത് ഒരു പന്ത് കൂടി കളിച്ചതിന് ശേഷം വീണ്ടും വേദന അനുഭവപ്പെട്ട സഞ്ജു പുറത്തേക്ക് നടക്കുക ആയിരുന്നു. ഇതോടെ റിട്ടയേർഡ് ഹർട്ട് ആയ താരത്തിന് പകരം പരാഗ് ബാറ്റിംഗിന് എത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്തുകൊണ്ടാണ് താൻ ബാറ്റിംഗിന് വീണ്ടും ഇറങ്ങാതെ ഇരുന്നത് എന്നും തനിക്ക് എന്താണ് പ്രശ്നം എന്നും സഞ്ജു സാംസണ്‍ മത്സരശേഷം പറഞ്ഞിരിക്കുകയാണ്. ‘പരിക്ക് പ്രശ്നം ഉള്ളതല്ല. തിരിച്ചുവന്ന് ബാറ്റ് ചെയ്യാൻ ഞാൻ തയ്യാറായിരുന്നില്ല. ഇപ്പോള്‍ കുഴപ്പമില്ലെന്ന് തോന്നുന്നു. നാളെ ഞങ്ങള്‍ അത് നിരീക്ഷിച്ച്‌ കാര്യങ്ങള്‍ എങ്ങനെയാണെന്ന് നോക്കാം.

‘ഞങ്ങള്‍ വളരെ നന്നായി പന്തെറിഞ്ഞു. അവർ ഞങ്ങളെ ശക്തമായി ആക്രമിച്ച ഘട്ടങ്ങളുണ്ടായിരുന്നു. ഞങ്ങളുടെ ബൗളർമാർക്കും ഫീല്‍ഡർമാർക്കും ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഗ്രൗണ്ടിലെ ഊർജ്ജം അതിശയകരമായിരുന്നു. ഞങ്ങളുടെ ബാറ്റിംഗ് ലൈനപ്പ് കണക്കിലെടുക്കുമ്ബോള്‍ ആ സ്കോർ പിന്തുടരാവുന്നതാണെന്ന് ഞാൻ കരുതി. പവർപ്ലേയില്‍ ഞങ്ങള്‍ക്ക് ലഭിച്ച തുടക്കം അവസാനം മുതലാക്കാനായില്ല.’

അതേസമയം ഇന്നലെ രാജസ്ഥാൻ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് ആവേശ ജയം സ്വന്തമാക്കി. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ 2 പന്തുകള്‍ ബാക്കി നിർത്തി ഡല്‍ഹി വിജയലക്ഷ്യം മറികടന്നു. സൂപ്പർ ഓവറില്‍ 12 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയ്ക്ക് വേണ്ടി കെ.എല്‍ രാഹുല്‍ 7 റണ്‍സുമായും ട്രിസ്റ്റൻ സ്റ്റബ്സ് 6 റണ്‍സുമായും പുറത്താകാതെ നിന്നു. ജയം ഉറപ്പിച്ച മത്സരത്തില്‍ അവസാന നിമിഷത്തെ അലസതയാണ് രാജസ്ഥാനെ തളർത്തിയതും തോല്‍പ്പിച്ചതും.

Hot Topics

Related Articles