മദ്യപാനത്തെചൊല്ലി തർക്കം : ദുബായിയിൽ വാക്ക് തർക്കം പരിഹരിക്കുന്നതിനിടെ കുത്തേറ്റ കോഴിക്കോട് സ്വദേശി മരിച്ചു

ദുബായ് : വാക്കുതർക്കം പരിഹരിക്കുന്നതിനിടെ ദുബായില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ നജാത്ത് മൻസിലില്‍ ജസീല്‍ (32) ആണ് മരിച്ചത്.ദുബായ് അല്‍ഖൂസിലെ അല്‍മനാർ സെന്ററിന് പിറകിലുള്ള കെട്ടിടത്തിലാണ് സംഭവം.

Advertisements

മുറിയിലെ മറ്റ് സുഹൃത്തുക്കളുടെ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ കുത്തേല്‍ക്കുകയായിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ജസീലിനെ ദുബായ് പൊലീസ് റാഷിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൊട്ടടുത്ത മുറിയിലുള്ളവർ മദ്യപിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തർക്കത്തിലേക്ക് വഴിവച്ചതെന്നാണ് വിവരം. ജസീലിനൊപ്പം താമസിക്കുന്നവർ മദ്യപാനം ചോദ്യം ചെയ്തതോടെ ആക്രമിക്കപ്പെടുകയായിരുന്നു,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സമയം പുറത്തുനിന്ന് ഭക്ഷണം കഴിച്ചെത്തിയ ജസീല്‍ തർക്കം പരിഹരിക്കാനായി സംസാപിക്കുന്നതിനിടെ മദ്യപാനി കഴുത്തിന് കത്തികൊണ്ടി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് പ്രതിയെ കീഴടക്കിയത്. ഇയാളും മലയാളിയാണ്. മൃതദേഹം ദുബായ് റാഷിദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles