യുദ്ധത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചു; ഇമ്മാനുവേൽ മക്രോണിനെ പരിഹസിച്ച് ഡൊണാൾഡ് ട്രമ്പ്; തിരിച്ചടിച്ച് മക്രോൺ 

പാരീസ്: ഇമ്മാനുവല്‍ മാക്രോണിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും പരിഹസിച്ച ഡൊണാള്‍ഡ് ട്രംപിന് ശക്തമായ ഭാഷയില്‍ മറുപടിയുമായി ഫ്രഞ്ച് പ്രസിഡന്റ്. ഇറാൻ വിഷയത്തില്‍ അമേരിക്കയെ പിന്തുണയ്ക്കാത്തതിന്റെ പേരിലായിരുന്നു ഫ്രഞ്ച് പ്രസിഡന്റിനെതിരായ ട്രംപിന്റെ പരിഹാസം. ട്രംപിന്റെ പരാമർശങ്ങള്‍ അന്തസ്സില്ലാത്തതും തരംതാണതുമാണെന്നാണ് മാക്രോണ്‍ വ്യാഴാഴ്ച ദക്ഷിണ കൊറിയ സന്ദർശനത്തിനിടെ പ്രതികരിച്ചത്. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ സൈനിക നീക്കത്തില്‍ സഹകരിക്കാൻ ഫ്രാൻസ് വിസമ്മതിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

Advertisements

 ബുധനാഴ്ച നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കവെ, മാക്രോണിന്റെ കുടുംബജീവിതത്തെ ട്രംപ് പരസ്യമായി പരിഹസിച്ചിരുന്നു. ഭാര്യ മാക്രോണിനോട് വളരെ മോശമായാണ് പെരുമാറുന്നതെന്നും, മുൻപ് വിമാനത്തില്‍ വെച്ച്‌ ഭാര്യയില്‍ നിന്ന് മുഖത്തടിയേറ്റതിന്റെ ആഘാതത്തില്‍ നിന്ന് അദ്ദേഹം ഇനിയും മുക്തനായിട്ടില്ലെന്നുമായിരുന്നു ട്രംപിന്റെ പരിഹാസം. 2025ല്‍ പുറത്തുവന്ന ഒരു വീഡിയോയെ ആസ്പദമാക്കിയായിരുന്നു ട്രംപിന്റെ ഈ വ്യക്തിപരമായ കടന്നാക്രമണം. ബ്രിജിറ്റ് മാക്രോണ്‍ ഇമ്മാനുവല്‍ മാക്രോണിനേക്കാള്‍ 25 വയസ് പ്രായക്കൂടുതലുള്ള വ്യക്തിയാണ്. ബ്രിജിറ്റ് പുരുഷനായേക്കാമെന്ന് പ്രചാരണം നടത്തിയ അമേരിക്കൻ പോഡ്കാസ്റ്റർക്കെതിരെ മക്രോണും ഭാര്യയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ട്രംപിനെ ക്ഷോഭിപ്പിച്ചത് സൈനിക നടപടിയെ പിന്തുണയ്ക്കാത്തത്

കഴിഞ്ഞ വർഷം ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്കെതിരെ നടന്ന ആക്രമണത്തെ യൂറോപ്യൻ സഖ്യകക്ഷികള്‍ പിന്തുണച്ചിരുന്നു. എന്നാല്‍ നിലവില്‍ നടക്കുന്ന സൈനിക നടപടിക്ക് സമാന നിലയിലെ പിന്തുണ ലഭിച്ചിരുന്നില്ല. പേർഷ്യൻ ഗള്‍ഫ് മേഖലയില്‍ അറബ് സഖ്യകക്ഷികളെ സംരക്ഷിക്കാൻ ഫ്രാൻസ് സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെങ്കിലും, ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള അമേരിക്കൻ സൈനിക നീക്കത്തില്‍ പങ്കാളികളാകാൻ ഫ്രാൻസ് തയ്യാറായിട്ടില്ല. സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ചേർന്ന് അമേരിക്കൻ യുദ്ധവിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമതാവളങ്ങള്‍ ഉപയോഗിക്കുന്നതിനും ഫ്രാൻസ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 

മാക്രോണിന്റെ ഭാര്യ ബ്രിജിത്തിനെതിരായ പരാമർശം ഫ്രാൻസില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. രാഷ്ട്രീയക്കാരുടെ സ്വകാര്യ ജീവിതത്തിന് വലിയ വിലനല്‍കുന്ന ഫ്രഞ്ച് സംസ്‌കാരത്തില്‍ ട്രംപിന്റെ വാക്കുകള്‍ അസ്വീകാര്യമാണെന്ന് ഭരണ-പ്രതിപക്ഷ നേതാക്കള്‍ ഒരുപോലെ വ്യക്തമാക്കി.

ലോകം വലിയൊരു യുദ്ധത്തെ അഭിമുഖീകരിക്കുകയും നിരവധി ആളുകള്‍ യുദ്ധഭൂമിയില്‍ മരിച്ചുവീഴുകയും ചെയ്യുമ്പോള്‍, ഒരു രാഷ്ട്രത്തലവൻ മറ്റുള്ളവരെ പരിഹസിച്ചു ചിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഫ്രഞ്ച് നാഷണല്‍ അസംബ്ലി പ്രസിഡന്റ് യായേല്‍ ബ്രൗണ്‍-പിവെറ്റ് പ്രതികരിച്ചത്. ചുരുക്കത്തില്‍, രാഷ്ട്രീയമായ ഭിന്നതകള്‍ക്കപ്പുറം ട്രംപും മാക്രോണും തമ്മിലുള്ള പോരാട്ടം ഇപ്പോള്‍ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് നീങ്ങുന്നതിനിടയിലാണ് ഇമ്മാനുവല്‍ മാക്രോണ്‍ ട്രംപിന് മറുപടി നല്‍കുന്നത്. മാക്രോണിന്റെ പ്രായം കൂടിയ ഭാര്യയെ മുൻപും ട്രംപ് പരിഹസിച്ചിട്ടുണ്ട്.

Hot Topics

Related Articles