ലോകത്തിലെ തന്നെ വലിയ മയക്കുമരുന്ന് മാഫിയ തലവൻ അമേരിക്കയിൽ അറസ്റ്റിൽ; ഞെട്ടി മെക്സിക്കോ

ടെക്സാസ്: ലോകത്തിലെ തന്നെ വലിയ മയക്കുമരുന്ന് മാഫിയ തലവൻ അറസ്റ്റിൽ. മെക്സിക്കോയെ വിറപ്പിച്ച സിനലോവ കാർട്ടൽ നേതാവ് ഇസ്മായേൽ മരിയോ സാംബദ ഗാർസിയയാണ് അമേരിക്കയിലെ ടെക്സാസിൽ പിടിയിലായത്. മെക്സിക്കോയിലെ സിനലോവ അടിസ്ഥാനമായി പ്രവർത്തിക്കുന്ന സിനലോവ കാർട്ടലിന്റെ സഹസ്ഥാപകനും നിലവിലെ മുൻനിര നേതാവുമാണ് ഇസ്മായേൽ മരിയോ സാംബദ ഗാർസിയ.  

Advertisements

നിലവിൽ അമേരിക്കയിലെ ജയിലിലുള്ള ജോവാക്വിൻ എൽ ചാപോ ഗുസ്മാൻ എന്നയാൾക്കൊപ്പമാണ് 76കാരനായ ഇസ്മായേൽ മരിയോ സാംബദ ഗാർസിയ സിനലോവ കാർട്ടൽ രൂപീകരിച്ചത്. വ്യാഴാഴ്ച ഗുസ്മാന്റെ മകനൊപ്പമാണ് അമേരിക്കൻ പൊലീസ്  ഇസ്മായേൽ മരിയോ സാംബദ ഗാർസിയയെ അറസ്റ്റ് ചെയ്തത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫെബ്രുവരി മാസത്തിൽ ഹെറോയിനേക്കാൾ അപകടകാരിയായ മയക്കുമരുന്നായ ഫെന്റാനിൽ നിർമ്മിച്ച് വിതരണം നടത്താനുള്ള ഗൂഡാലോചന കേസിൽ  അമേരിക്ക ഇസ്മായേൽ മരിയോ സാംബദ ഗാർസിയയ്ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും അക്രമകാരിയും ശക്തവുമായ  മയക്കുമരുന്ന് കാർട്ടൽ നേതാവ് പിടിയിലായതായാണ് യുഎസ് അറ്റോണി ജനറൽ മെറിക് ഗാർലാൻറ് പ്രസ്താവനയിൽ വിശദമാക്കിയത്.  ഇസ്മായേൽ മരിയോ സാംബദ ഗാർസിയയ്ക്കും ഗുസ്മാൻ ലോപെസിനെതിരെയും നിരവധി കുറ്റങ്ങളാണ് അമേരിക്കയിലുള്ളത്. 

അമേരിക്കയിലേക്ക് മാരക മയക്കുമരുന്നുകൾ എത്തിക്കുന്നതിൽ കുപ്രസിദ്ധമായ സിനലോവ കാർട്ടലിന്റെ അവസാന അംഗത്തെ വരെയും കണ്ടെത്തും വരെയും വിശ്രമിക്കില്ലെന്നാണ് യുഎസ് നീതിന്യായ വകുപ്പ് വിശദമാക്കുന്നത്. അമേരിക്കയുടെ യുവതലമുറയെ ലഹരിക്ക് അടിമയാക്കുന്നതിൽ ഒന്നാം സ്ഥാനമാണ് ഈ കാർട്ടലിനുള്ളതെന്നും നീതിന്യായ വകുപ്പ് വിശദമാക്കുന്നത്. 18 മുതൽ 45 വയസ് പ്രായമുള്ള അമേരിക്കകാരിൽ ലഹരിമരുന്ന് മൂലമുള്ള അകാലമരണത്തിന് സിനലോവ കാർട്ടലിന്റെ പങ്ക് വലുതാണെന്നും യുഎസ് അറ്റോണി ജനറൽ മെറിക് ഗാർലാൻറ് വിശദമാക്കുന്നു. 

ഇസ്മായേൽ മരിയോ സാംബദ ഗാർസിയയെ പിടികൂടുന്നതിനുള്ള പ്രതിഫലം അടുത്തിടെ 1255929000 രൂപയായി ലഹരി വിരുദ്ധ വകുപ്പ് വർധിച്ചിരുന്നു. 2019ൽ ഗുസ്മാന്റെ വിചാരണയ്ക്കിടെ ഇസ്മായേൽ മരിയോ സാംബദ ഗാർസിയ മെക്സിക്കൻ സർക്കാരിനെ മൊത്തത്തിൽ വരുതിയിൽ നിർത്തിയതായി അഭിഭാഷകർ ആരോപിച്ചിരുന്നു. വിചാരണ കൂടാത വിലസാനുള്ള അനുവാദമാണ് ഇസ്മായേൽ മരിയോ സാംബദ ഗാർസിയ മെക്സിക്കൻ സർക്കാരിനെ സ്വാധീനിച്ചതെന്നാണ് അഭിഭാഷകർ ആരോപിച്ചത്. ഫെന്റാനിൽ കടത്തിന് പുറമേ കൊലപാതകം, കള്ളപ്പണമിടപാട്, ആസൂത്രിതമായ അക്രമം, തട്ടിക്കൊണ്ട് പോകൽ, മയക്കുമരുന്ന് കടത്തൽ അടക്കമുള്ള കുറ്റങ്ങളാണ് ഇസ്മായേൽ മരിയോ സാംബദ ഗാർസിയയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. 

ദശാബ്ദങ്ങളായി സർക്കാർ സംവിധാനങ്ങളെ വലച്ച കാർട്ടഷ നേതാവിന്റെ അറസ്റ്റ് മെക്സിക്കോയെ ഞെട്ടിച്ചിട്ടുണ്ട്. അമേരിക്കയിലേക്ക് വിമാന മാർഗം എത്തിയപ്പോഴാണ് അറസ്റ്റെന്നാണ് പുറത്ത് വരുന്ന വിവരം. മാസങ്ങൾ നീണ്ട പ്രയത്നത്തിന് ഒടുവിലാണ് ലഹരിമരുന്ന് കാർട്ടൽ നേതാവിനെ കുടുക്കാനായതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

Hot Topics

Related Articles