ഡി.സി.എൽ – പി.റ്റി തോമസ് പൈനാൽ സ്മാരക പ്രഭാഷണം

തൊടുപുഴ : ഡി .സി.എൽ തൊടുപുഴ പ്രവിശ്യയുടെ ആഭിമുഖ്യത്തിൽ നാലാമത് പി.റ്റി തോമസ് പൈനാൽ സ്മാരക പ്രഭാഷണം നടത്തി . കൂത്താട്ടുകുളം ഇൻഫൻ്റ് ജീസസ് ഇ.എം. എച്ച് എസിൽ ചേർന്ന യോഗം പാലക്കുഴ ഗ്രാമപഞ്ചായത്തംഗം കെ.ജെ. ജോർജ് ഉദ്ഘാടനം ചെയ്തു .

Advertisements

സമൂഹമാധ്യമങ്ങളുടെ ഉപയോഗവും വിദ്യാർഥികളുടെ കുടുംബ ബന്ധങ്ങളും എന്ന വിഷയത്തിൽ ഡി സി. എൽ ദേശീയ ഡയറക്ടർ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സി.എം.ഐ സ്മാരക പ്രഭാഷണം നടത്തി . സ്കൂൾ ലോക്കൽ മാനേജർ മദർ സുപ്പീരിയർ സിസ്റ്റർ റ്റീന ഏറൻകേരിൽ അധ്യക്ഷത വഹിച്ചു . പ്രവിശ്യാ കോ – ഓർഡിനേറ്റർ റോയ് . ജെ. കല്ലറങ്ങാട്ട് , പി റ്റി.എ പ്രസിഡൻറ് ബൈജു ജെയിംസ് , വിൻസൺ മാത്യു , ഡി. സി. എൽ മേഖലാ ജനറൽ സെക്രട്ടറി ശാന്തിനി .ആർ , ശാഖാ ഡയറക്ടർ റിജോ ജോസഫ് എന്നിവർ പ്രസംഗിച്ചു .

Hot Topics

Related Articles