കോട്ടയം: സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ്/സി.ബി.എസ്.ഇ.-ഐ.സി.എസ്.ഇ. അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി./ഒ.ബി.സി.(എച്ച്) വിദ്യാര്‍ഥികള്‍ക്ക് ഇ-ഗ്രാന്റ്സ് മുഖേന വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്ന പദ്ധതിയില്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ സ്വീകരിച്ച് ജൂലൈ 15നു മുന്‍പ് ഇ-ഗ്രാന്റ്സ് മുഖേന ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കണം. ഇതു സംബന്ധിച്ച സര്‍ക്കുലറുകള്‍ www.egrantz.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. വിശദവിവരത്തിന് എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0484 2983130.
Advertisements


