തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടനെ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ വീട്ടിലേക്ക് യു ഡി എഫ് പ്രവർത്തകർ സംഘടിച്ചെത്തി ആക്രമണം: വിജയാഘോഷത്തിന്റെ പേരിൽ നടത്തിയത് ജനാധിപത്യത്തിന്റെ നഗ്നമായ ലംഘനം : കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്

പാലാ: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടനെ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ വീട്ടിലേക്ക് യു ഡി എഫ് പ്രവർത്തകർ സംഘടിച്ചെത്തി ആക്രമണം നടത്തിയതായി കേരള കോൺഗ്രസ് എം. മോൻസ് ജോസഫിന്റെ സാന്നിധ്യത്തിലാണ് ആക്രമണം നടന്നത്.വിജയാഹ്ലാദപ്രകടനം ആയി രണ്ടു തവണയാണ് മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ ജോസ് കെ മാണിയുടെ വീടിനു മുന്നിലേക്ക് എത്തിയത്.വീടിനു പുറത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് കല്ലുകൾ വലിച്ചെറിയുകയും വടികൾ കൊണ്ട് ആക്രമണം നടത്തുകയും ചെയ്തു.ജോസ് കെ മാണിയുടെ വീടിന് മുൻവശത്ത് ഉണ്ടായിരുന്ന എൽഡിഎഫ് പ്രവർത്തകർക്ക് നേർക്ക് കയ്യേറ്റം നടത്തി.ഈ സമയമെല്ലാം മൈക്കും കയ്യിലെടുത്ത് അനൗൺസ്മെൻറ് നടത്തി മോൻസ് ജോസഫ് ആക്രമണത്തിന് യുഡിഎഫ് പ്രവർത്തകരെ പ്രേരിപ്പിക്കുകയായിരുന്നു.ജോസ് കെ മാണിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുവാനുള്ള യുഡിഎഫ് പ്രവർത്തകരുടെ ശ്രമം സംഘർഷത്തിലാണ് കലാശിച്ചത്.റോഡിൽ നിന്നുകൊണ്ട് വീട്ടിലേക്ക് കല്ലും വടികളും വലിച്ചെറിഞ്ഞു.

Advertisements

തെരഞ്ഞെടുപ്പിൽ ജയവും പരാജയവും സ്വാഭാവികമാണ്. ജനാധിപത്യത്തിന്റെ നഗ്നമായ ലംഘനമാണ് തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ പേരിൽ മോൻസ് ജോസഫ് കൂട്ടരും നടത്തിയിരിക്കുന്നത് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു

Hot Topics

Related Articles