പാലാ :യു ഡി എഫ് കടുത്തുരുത്തി സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദ പ്രകടനം വരുന്ന വഴി പാലാ ബൈപാസ് റോഡിൽ എൽ ഡി എഫ് പ്രവർത്തകർ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് പായസും സഹപ്രവർത്തകരും സഞ്ചരിച്ചിരുന്ന വാഹനം ആക്രമിക്കുകയും, കൂടെ ഉണ്ടായിരുന്ന ജിതിൻ ജോർജ്, സെബാസ്റ്റ്യൻ ജോയ്, സൈജു കല്ലളയിൽ എന്നിവരെയും
മറ്റ് പ്രവർത്തകരെയും ആക്രമിച്ചു.
വാഹനത്തിന്റ ചില്ലുകൾ അടിച്ചു പൊട്ടിക്കുകയും, കൂടെ ഉള്ള പ്രവർത്തകർക്ക് പരിക്ക് പറ്റുകയും ചെയ്തു. തുടർന്ന് പോലീസ് ഇടപെട്ട് ഇരു കൂട്ടരെയും പിരിച്ചുവിട്ടു.
സംഭവത്തിൽ പാലാ പോലീസ്
കേസ് എടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എൽ ഡി എഫിനും മാണി ഗ്രൂപ്പിനും ജില്ലയിലും, സംസ്ഥാനത്തും ഉണ്ടായ കനത്ത പരാജയം മറച്ചുവെക്കുവാൻ നടത്തുന്ന ശ്രമങ്ങൾ ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് പറഞ്ഞു.

