ചങ്ങനാശ്ശേരി: ത്രിതല പഞ്ചായത്ത്, മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അടിസ്ഥാന ജനവിഭാഗമായ തൊഴിലാളികളെയും പ്രവർത്തകരെയും കമ്മിറ്റികളിലും, സ്ഥാനാർഥിത്വത്തിലും പരിഗണിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറിയും ഐ എൻ റ്റി യു സി ജില്ലാ പ്രസിഡന്റുമായ ഫിലിപ്പ് ജോസഫ് ആവശ്യപ്പെട്ടു. വാർഡ് കമ്മിറ്റികൾ വിജയ സാധ്യതയുള്ള സ്ഥാനാർഥികളെ തെരെഞ്ഞെടുത്തു ന നൽകിയാൽ പോലും ചില നേതാക്കളുടെ നിക്ഷിപ്ത താല്പര്യങ്ങൾക്കു വേണ്ടി മറ്റു വാർഡുകളിൽ നിന്നും സ്ഥാനാർഥികളെ ഇറക്കുമതി ചെയ്തു സീറ്റ് കളയുന്ന സ്ഥിരം പരിപാടിയിൽ നിന്നും നേതാക്കൾ പൂർണ്ണമായും വിട്ടു നിൽക്കുകയും പാർട്ടിയുടെ നിർദ്ദേശമനുസരിച്ച് വാർഡിൽ നിന്നുള്ള സ്ഥാനാർഥികൾക്ക് പ്രഥമ പരിഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഐ എൻ റ്റി യു സി ചങ്ങനാശ്ശേരി റീജിയണൽ കമ്മിറ്റി ത്രിതല പഞ്ചായത്തുകളിൽ തൊഴിലാളികൾ ക്കുള്ള പങ്ക് എന്ന വിഷയത്തിൽ സംഘടിപ്പിച്ച സിംമ്പോസിയം ഉത്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. സ്ഥിരം മുഖങ്ങൾ കുടുംബസ്വത്തു പോലെ സീറ്റുകൾ കൈവശം വച്ചിരിക്കുന്നത് ഒഴിവാക്കി വിജയ സാധ്യതയുള്ള പുതു മുഖങ്ങൾക്ക് അവസരമൊരുക്കിയും, തൊഴിലാളികൾക്ക് വിജയിക്കാൻ സാധ്യതയുള്ള ചില സീറ്റുകൾ കുത്തകയായി കൈവശം വച്ചിരിക്കുന്ന ഘടകകക്ഷികൾക്ക് പകരം സീറ്റ് നൽകിയും, ത്രിതല പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ യു ഡി എഫിന് ഭരണം പിടിക്കാൻ വേണ്ട സാഹചര്യമൊരുക്കാൻ നേതൃത്വം ഇനിയെങ്കിലും തയ്യാറാകണമെന്ന് ഐ എൻ റ്റി യു സി പ്രമേയത്തിലൂടെ അവശ്യപ്പെട്ടു. റീജിയണൽ പ്രസിഡന്റ് പി വി ജോർജ് അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ ജില്ലാ നേതാക്കളായ പി ച്ച് അഷറഫ്, കുഞ്ഞുമോൻ പുളിമ്മൂട്ടിൽ, ബെന്നി ജോസഫ്, ജോബ് വിരുത്തികരി,അഡ്വ. അനൂപ് വിജയൻ,സോജി മാടപ്പള്ളി, സുരേഷ് പായിപ്പാട്, സെബാസ്റ്റ്യൻ ആന്റണി,ലൈജു തുരുത്തി, കെ ഷാജഹാൻ,രാജു ആര്യാട്ടുതടം,നിജു വാണിയപുരക്കൽ, ജോൺസൻ പുതുപ്പറമ്പിൽ,നിഷാദ് പി എൻ, ജോബി മാത്യു, വി വി മോഹനൻ നായർ,ബേബി തോമസ്, ജോമോൻ ദേവസ്യ, തുടങ്ങിയവർ സംസാരിച്ചു.


