വോട്ടർ പട്ടികയിലെ ക്രമക്കേട്: സിപിഎം ബ്രാഞ്ച് അംഗത്തിന്റെ വീട്ടു നമ്പറിൽ 22 പേർ; തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണയ്ക്കെതിരായ പരാതിക്ക് പിന്നാലെ വിവാദം രൂക്ഷമാകുന്നു

തിരുവനന്തപുരം :വോട്ടർ പട്ടിക ക്രമക്കേടിനെച്ചൊല്ലി മുട്ടട വാർഡിൽ വലിയ വിവാദം. കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേരിനൊപ്പമുള്ള വീട്ടു നമ്പർ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം മുട്ടട ബ്രാഞ്ച് അംഗം ധനേഷ് കുമാർ നൽകിയ പരാതിക്ക് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ.അതേ വീട്ടു നമ്പർ (TC 18/2464) തന്നിയിൽ ആകെ 22 പേരുടെ പേരുകൾ ചേർത്തിട്ടുണ്ടെന്നതാണ് ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾക്ക് ആക്കം കൂട്ടുന്നത്.സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ പുറത്തുവന്ന രേഖകൾ പ്രകാരം, ധനേഷിന്റെ പേരിനോടൊപ്പം ചേർത്തിരിക്കുന്ന നമ്പർ 18/2464 എന്ന വീട്ടു നമ്പറിന് കീഴിൽ 21 പേരെ കൂടിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Advertisements

ഇതേ നമ്പറിനോട് ചേർത്തു തോപ്പിൽ വീട്, മാറയ്ക്കൽ തോപ്പിൽ വീട്, ശക്തി ഭവൻ, അനുപമ മാറയ്ക്കൽ തോപ്പ്, ശേഖരമംഗലം, ആർ.സി.നിവാസ്, അക്ഷയ, ഭാർഗവ പ്രസാദം തുടങ്ങിയ രീതിയിൽ വ്യത്യസ്തമായ വീട്ടുപേരുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.ഒരു വീടിനു ഒരു നമ്പർ എന്നതാണ് നഗരസഭാ റവന്യൂ വിഭാഗത്തിന്റെ നിഷ്കർഷണം. എന്നാൽ ഒരു വീട്ടു നമ്പറിനടിയിൽ ഇത്രയധികം പേരുകളും വ്യത്യസ്ത വീടുകളുടെ പേരുകളും ചേർത്തതായി കണ്ടെത്തിയതോടെ, കൃത്രിമ വോട്ടർ ചേർപ്പിനെയും കൂട്ടത്തോടെ പേരുകൾ ഒഴിവാക്കിയതിനെയും കുറിച്ച് കോൺഗ്രസ് കടുത്ത ആരോപണവുമായി രംഗത്തെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ അവസാന അവസരത്തിന്റെ മറവിൽ നിരവധി വാർഡുകളിലും വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുകയും ചേർക്കുകയും ചെയ്തുവെന്നതാണ് കോൺഗ്രസ് ഉയർത്തുന്ന പ്രധാന ആരോപണം. മുട്ടട പോലുള്ള കേസുകളിൽ ഒരു വീട്ടു നമ്പറിൽ അനാവശ്യമായ രീതിയിൽ ഒന്നിലധികം പേരെ ചേർത്തതായും അവർ ആരോപിക്കുന്നു.വിവാദം കനത്ത സാഹചര്യത്തിൽ, നഗരസഭാ ഭരണവും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വിഷയത്തിൽ വിശദീകരണം നൽകണമെന്ന ആവശ്യവും ഉയരുന്നു.

Hot Topics

Related Articles