പൊരുതി നിന്ന് കോംഗോ ! ഇംഗ്ലണ്ടിനെ വിറപ്പിച്ച് ആഫ്രിക്കൻ ശക്തികൾ ; ഹാരി കെയിനിൻ്റെ ഇരട്ട ഗോളിൽ ഇംഗ്ലണ്ട് രക്ഷപെട്ടു

അറ്റ്‌ലാന്റ: ഫിഫ ലോകകപ്പില്‍ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച നാടകീയ പോരാട്ടത്തില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ തകര്‍ത്ത് ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറില്‍. അറ്റ്‌ലാന്റയില്‍ നടന്ന റൗണ്ട് ഓഫ് 32 മത്സരത്തില്‍, ആദ്യ പകുതിയില്‍ പിന്നിലായതിന് ശേഷം രണ്ടാം പകുതിയില്‍ നായകന്‍ ഹാരി കെയ്ന്‍ നേടിയ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ഇംഗ്ലണ്ട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആവേശകരമായ വിജയം കെട്ടിപ്പടുത്തത്.

Advertisements

മത്സരത്തിന്റെ തുടക്കത്തില്‍ ഇംഗ്ലീഷ് പടയെ ഞെട്ടിച്ചുകൊണ്ട് കോംഗോയാണ് ആദ്യം ലീഡെടുത്തത്. ഏഴാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ നിന്ന് കോംഗോ വിങ്ങര്‍ ബ്രയാന്‍ സിപെംഗ ഉഗ്രനൊരു ഫിനിഷിംഗിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. ഗോള്‍ വഴങ്ങിയതോടെ സമനിലയ്ക്കായി ഇംഗ്ലണ്ട് ആക്രമണം ശക്തമാക്കിയെങ്കിലും കോംഗോ ഗോള്‍കീപ്പര്‍ ലയണല്‍ എംപാസി എന്‍സൗ ചൈനീസ് മതില്‍ പോലെ ഉറച്ചുനിന്നു. ഹാരി കെയ്ന്‍, ജൂഡ് ബെല്ലിംഗ്ഹാം എന്നിവരുടെ ഉറപ്പായ നാല് മികച്ച ഗോള്‍ശ്രമങ്ങളാണ് എന്‍സൗ അവിശ്വസനീയമായ സേവുകളിലൂടെ തടഞ്ഞുനിര്‍ത്തിയത്.

Hot Topics

Related Articles