ഈരാറ്റുപേട്ട ഭാരതീയ ന്യായ സംഹിതയ്ക്ക് പുറത്താണോ എന്ന പൊതു ഇടത്തിലെ സംശയം ദൂരീകരിക്കണം: കുറ്റകൃത്യങ്ങളെ തള്ളി നാടിൻറെ സൽപേര് വീണ്ടെടുക്കണം : എൻ. ഹരി

കോട്ടയം :ഈരാറ്റുപേട്ട ഭാരതീയ ന്യായ സംഹിതയ്ക്ക് പുറത്താണോ എന്ന് സംശയിച്ചു പോകുന്ന അന്തരീഷമാണ് നിലവിലുള്ളതെന്ന് ബിജെപി നേതാവ് എൻ ഹരി ആരോപിച്ചു.

Advertisements

ഈരാറ്റുപേട്ടയിൽ വാഹനാപകടത്തിൽ പെട്ടാൽ നീതി ലഭിക്കില്ല എന്ന ചിന്താഗതിയാണ് നിർഭാഗ്യവശാൽ ഇന്ന് രൂപപ്പെട്ടു വരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമീപദിവസം നഗരത്തിലൂടെ കടന്നുപോയ ഒരു വാഹനം മുൻപേ പോയ ഇരുചക്ര വാഹനത്തിലെ പ്രായ പൂർത്തിയാകാത്ത കുട്ടികളുടെ അപകടകരമായ വാഹനമോടിക്കൽ കാരണം പിന്നിൽ വന്ന വാഹനം ഇടിച്ച സംഭവം കേരളത്തിൽ ചർച്ച ചെയ്യപ്പെടുകയാണ്. ഹെൽമെറ്റ് ഇല്ലാത്ത തീർത്തും നിയമവിരുദ്ധമായി വാഹനമോടിച്ച കുട്ടികളെ വെറുതെ വിടുന്നതിന് സംഘടിച്ച് എത്തിയവർ ശ്രമിച്ചു. ഈരാറ്റുപേട്ടയിലെ നിയമ സംവിധാനവും കൈമലർത്തി എന്നാണ് വാഹന ഉടമയുടെ ആരോപണം. ഹെൽമെറ്റും സീറ്റ് ബെൽറ്റും അടക്കമുള്ള മോട്ടോർ വാഹന നിയമങ്ങൾ ഇവിടെ ബാധകമല്ലേ. അത് ഉറപ്പാക്കാൻ ക്രമസമാധാനപാലകർക്ക് കഴിയുന്നില്ലേ. ഇത്തരം ചോദ്യങ്ങളാണ് ഈ ഘട്ടത്തിൽ ഉയരുന്നത്.

ഈരാറ്റുപേട്ടയിൽ രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുകയാണ്.

ഈരാറ്റുപേട്ട വാഗമൺ പ്രദേശങ്ങൾ ദേശവിരുദ്ധ ശക്തികളുടെ താവളം ആകുന്നു എന്ന് പലതവണ വസ്തുനിഷ്ഠമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. തങ്ങൾ പാറയിലെ വിവാദമായ ആയുധ പരിശീലന ക്യാമ്പ്, രാജ്യത്തെ വിവിധ നഗരങ്ങളിൽ നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ രണ്ടുപേരുടെ അറസ്റ്റ്, മയ്യിത്ത് നമസ്കാരം തുടങ്ങി ദേശസുരക്ഷയെ വെല്ലുവിളിക്കുന്ന സംഭവ വികാസങ്ങൾ ഇവിടെ അരങ്ങേറിയിട്ടുണ്ട്. പാക്ക് തീവ്രവാദ സംഘടനയുടെ കമാൻഡർ എന്ന് അറിയപ്പെടുന്ന കൊടും ഭീകരൻ തടിയന്റ വിട നസീറിനെപോലുള്ളവർ ഈരാറ്റുപേട്ടയിൽ താമസിച്ചു എന്നതും കണക്കിലെടുക്കേണ്ടതാണ്.

ഈരാറ്റുപേട്ട വാഗമൺ മേഖലയിൽ തീവ്രവാദ ശക്തികളുടെ വേരോട്ടം ഉണ്ടെന്ന് അന്വേഷണ ഏജൻസികൾ തന്നെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പള്ളിമുറ്റത്ത് ക്രൈസ്തവ പുരോഹിതനെ ബൈക്കുകളിൽ എത്തി അപകടപ്പെടുത്താൻ ശ്രമിച്ചതിനും കേരളം സാക്ഷിയായതാണ്.

ഇത്തരം സംഭവവികാസങ്ങളെ തുടർന്ന് ഈരാറ്റുപേട്ട അരക്ഷിത മേഖലയാണെന്നും അതിനാൽ സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് പോലീസ് ഭൂമി കൈമാറരുതെന്നും
കോട്ടയത്തെ മുൻ പോലീസ് മേധാവി കെ കാർത്തിക് റിപ്പോർട്ട് നൽകിയപ്പോൾ ഒരു വിഭാഗം സൃഷ്ടിച്ച പ്രതിഷേധം നാട് മറന്നിട്ടില്ല. വൈകാതെ പ്രസ്തുത ഉദ്യോഗസ്ഥൻ സ്ഥലം മാറ്റപ്പെട്ടു.
ദേശസ്നേഹിയായ ഈ പോലീസ് ഉദ്യോഗസ്ഥൻ നൽകിയ ഈ റിപ്പോർട്ടിൽ പോലും പിന്നീട് വെള്ളം ചേർക്കുന്നതാണ് നമ്മൾ കണ്ടത്.

ഈരാറ്റുപേട്ട എന്ന പ്രദേശത്തെ അസ്വാഭാവികമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാൽ കളങ്കപ്പെടുത്തുന്നു എന്ന ആക്ഷേപം ഉയർത്തി പരിച തീർക്കുന്നത് ശരിയായ പ്രവണതയല്ല. തമിഴ്നാട്ടിൽ തിരുട്ടു ഗ്രാമമെന്ന പേരു വീണത് അന്നാട്ടുകാരല്ലാം കവർച്ചയിൽ ഏർപ്പെടുന്നത് കൊണ്ടല്ല.
നിയമവ്യവസ്ഥ പച്ചയായി ലംഘിക്കപ്പെടുമ്പോൾ അത് തിരുത്തി നാടിൻറെ ഭാഗമായി ഉത്തമ പൗരന്മാരാവാനാണ് ശ്രമിക്കേണ്ടത്. ഒരു വിഭാഗം ചെയ്യുന്ന കുറ്റകൃത്യങ്ങൾ ഒരു നാട് ഏറ്റെടുക്കുമ്പോഴാണ് അപമാനിക്കപ്പെടുന്നത്. ദേശസ്നേഹികളായവർ നാടിൻറെ സൽപേര് വീണ്ടെടുക്കാനും ഭാരതീയ നിയമ സംഹിതയുടെ ഭാഗമാകാൻ ആണ് ശ്രമിക്കേണ്ടത്. അത്തരം ഒരുപുനർവിചിന്തനത്തിന് ഈരാറ്റുപേട്ടയിലെ വിദ്വേഷമനോഭാവമുള്ളവർ തയ്യാറാകണം.

Hot Topics

Related Articles