എം സി റോഡിലെ ബസപകടം രക്ഷയായത് തേക്കു മരം: ഒഴിവായത് വൻ ദുരന്തം; അപകടത്തിൽ മരിച്ചത് കണ്ണൂർ സ്വദേശിനി

കുറവിലങ്ങാട് : എം സി റോഡിൽ ചീങ്കല്ലേൽ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട് തീർത്ഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിക്കുകയും 47 പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തതിൽ ഒഴിവായത് വൻ ദുരന്തം. വെളുപ്പിന് രണ്ട് മണിയോടെ അമിത വേഗതയിൽ ബസ് വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞ് റോഡ് വക്കിൽ നിന്നിരുന്ന തേക്കു മരത്തിൽ ഇടിച്ച് ചെരിഞ്ഞ് വീഴുക ആയിരുന്നു.

Advertisements

തേക്ക് മരത്തിൽ തട്ടിയില്ലായിരുന്നുവെങ്കിൽ ബസ് റോഡ് വക്കിലെ കുഴിയിലേക്ക് മറിഞ്ഞ് വൻ അപകടം ഉണ്ടായേനെ ഇതിന് തൊട്ട് ചേർത്താണ് മോനിപ്പിള്ളി തോടും ഒഴുകുന്നത് കഴിഞ്ഞ 23 ന് കണ്ണൂർ ഇരിട്ടിയിൽ നിന്നും കന്യാകുമാരി ‘ ചെങ്കൽ ‘ തിരുവനന്തപുരം ‘ വർക്കല തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് പുറപ്പെട്ട ഇരിട്ടി . പേരാവൂർ സ്വദേശികൾ ആണ് തിരികെ പോകുന്ന വഴി അപകടത്തിൽ പെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തിൽ കണ്ണൂർ പേരാവൂർ സ്വദേശിനി സന്ധ്യ പ്രദീപ് (45) തൽക്ഷണം മരിച്ചു. അപകടത്തിൽ ഗുരുതര പരിക്കേറ്റ 18 പേർ കോട്ടയം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിൽ ആണ് 29 പേർ മോനിപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ചികിൽസയിൽ ആണ്.

Hot Topics

Related Articles