ഭക്ഷണം പറന്നെത്തും:ദുബൈയിൽ ഡ്രോൺ ഡെലിവറി സേവനത്തിന് തുടക്കം;സ്മാർട്ട് ഗതാഗത പദ്ധതി വൻ വിജയം

ദുബായ്: ദുബായിൽ ഭക്ഷണം ഇനി പറന്നെത്തും.ഡ്രോണുകളിലൂടെ ഭക്ഷണ ഡെലിവറി ആരംഭിച്ച് ദുബായ് ചരിത്രം കുറിച്ചു. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി (DCAA), ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് (IACAD), കീറ്റ ഡ്രോൺ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഡ്രോൺ ഡെലിവറി റൂട്ട് ആരംഭിച്ചത്.നാദ് അൽ ഷെബ പ്രദേശത്താണ് സേവനം തുടക്കം കുറിച്ചത്. അവന്യൂ മാളിലും സമീപ കഫേകളിലും നിന്ന് ഓർഡർ ചെയ്യുന്ന ഭക്ഷണം ഇനി നാദ് അൽ ഷെബയിലെ താമസക്കാർക്ക് നേരിട്ട് ഡ്രോണുകളിലൂടെ ലഭ്യമാകും.

Advertisements

ഓർഡറുകൾ സ്വീകരിക്കുന്നതിനായി നാദ് അൽ ഷെബ ഗ്രാൻഡ് മോസ്‌ക് പ്രധാന ഡ്രോൺ ലാൻഡിംഗ് പോയിന്റായി പ്രവർത്തിക്കും.ദുബായ് സിലിക്കൺ ഒയാസിസിൽ പ്രവർത്തിക്കുന്ന കീറ്റ ഡ്രോൺ ആണ് സേവനം ഓപ്പറേറ്റ് ചെയ്യുന്നത്. കമ്പനി നാല് ഡ്രോൺ ഡെലിവറി റൂട്ടുകൾ കൈകാര്യം ചെയ്യുന്നു. ഇതിലൂടെ ഉപഭോക്താക്കൾക്ക് ആപ്ലിക്കേഷൻ മുഖേന ഓർഡർ നൽകാനും ഡ്രോൺ വഴിയുള്ള വേഗതയാർന്ന ഡെലിവറി നേടാനും സാധിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദുബായുടെ ദൈനംദിന നഗരജീവിതത്തിൽ സ്മാർട്ട് ഗതാഗതവും എറിയൽ ലോജിസ്റ്റിക്സും സംയോജിപ്പിക്കുന്നതിനുള്ള വിപുലമായ ദൗത്യത്തിന്റെ ഭാഗമാണ് ഈ പദ്ധതി. പരമ്പരാഗത ഡെലിവറി വാഹനങ്ങളെ അപേക്ഷിച്ച് ഡ്രോണുകൾ പരിസ്ഥിതി സൗഹൃദപരവും ശബ്ദം കുറഞ്ഞതുമാണ്. ഇതിലൂടെ റോഡ് ഗതാഗത തിരക്കും കാർബൺ പുറന്തള്ളലും കുറയ്ക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.ചുരുങ്ങിയ സമയത്തിനുള്ളിൽ ഭക്ഷണവും പാനീയങ്ങളും ഉപഭോക്താക്കൾക്ക് എത്തിക്കാനാകും എന്നതാണ് ഡ്രോൺ ഡെലിവറി സേവനത്തിന്റെ പ്രധാന ആകർഷണം. ദുബായിലെ സ്മാർട്ട് ട്രാൻസ്പോർട്ട് പദ്ധതികൾക്ക് ഇതിലൂടെ പുതിയൊരു അധ്യായം തുറന്നിരിക്കുകയാണ്.

Hot Topics

Related Articles