ദുഃഖവെള്ളി ദിനത്തിൽ വിവിധ ദേവാലയങ്ങളിലെ തിരുകർമ്മങ്ങളിൽ പങ്കെടുത്ത് യു ഡി എഫ് സ്ഥാനാർഥി

കോട്ടയം : കോട്ടയം പാർലമെൻറ് മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ് ഇന്ന് (29/03/24), നഗരത്തിലെ വിവിധ ദേവാലയങ്ങളിലെ ദു:ഖവെള്ളി തിരുകർമ്മങ്ങളിൽ പങ്കു ചേർന്നു.

കുടമാളൂർ സെൻ്റ് മേരീസ് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ പളളിയിലെത്തിയ സ്ഥാനാർഥി സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവുമായി  കൂടിക്കാഴ്ച നടത്തി. ഇടവക വികാരി റവ.ഡോ.മാണി പുതിയിടത്തെ കണ്ട് സൗഹൃദ സംഭാഷണം നടത്തി.തുടർന്ന് പള്ളിയിൽ നടന്ന പരിഹാര പ്രദക്ഷണത്തിൽ പങ്കു ചേർന്നു.തുടർന്ന് താഴത്തങ്ങാടി ജുമാ മസ്ജിദ് സന്ദർശിച്ചു. ജുമാ മസ്ജിദ് ഇമാം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷഫീഖ് ഫാളിൾ മന്നാനിയുമായി സൗഹൃദ സംഭാഷണം നടത്തി.തുടർന്ന്

വിശ്വാസികളുമായി സംവദിച്ചു.ഫിലിപ്പ് ജോസഫ്, ഷാനവാസ് പാഴൂർ,

എ.കെ.ജോസഫ്, ഫാറൂഖ് പാലപ്പറമ്പിൽ, നൂർദിൻ മേത്തർ, പ്രൊഫ. ഷഹവാസ് ഷെരീഫ്, റഫീഖ് ഹാജി,

അഷ്റഫ് ചുരത്തറ, കുഞ്ഞുമോൻ കെ.മേത്തർ,  എന്നിവർ വിവിധയിടങ്ങളിൽ സ്ഥാനാർഥിയെ അനുഗമിച്ചു .

Hot Topics

Related Articles