ഐപിഎൽ ; ബാംഗ്ലൂരിനെതിരെ കൊൽക്കത്തയ്ക്ക് ടോസ് ; ബോളിംഗ് തെരഞ്ഞെടുത്തു 

ന്യൂസ് ഡെസ്‌ക്ക് : ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തിൽ ബാഗ്ലൂരിനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത ബോളിംഗ് തെരഞ്ഞെടുത്തു. ടോസ് ജയിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബാംഗ്ലൂരിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. കളിക്കളത്തിന് വെളിയില്‍ പോരിലേര്‍പ്പെടുന്ന ഗംഭീറും കോഹ്ലിയും നേര്‍ക്കു നേര്‍ എത്തുന്നു എന്നതാണ് ഈ മത്സരത്തിൻ്റെ പ്രത്യേകത . ബാഗ്ലൂരിനിത് മൂന്നാമങ്കമാണ്. കൊല്‍ക്കത്തയ്ക്ക് രണ്ടാം മത്സരവും. ആദ്യ കളി ജയിച്ച കൊല്‍ക്കത്ത ആത്മ വിശ്വാസത്തിലാണ്. ബാഗ്ലൂരിന് 2 മത്സരങ്ങളില്‍ ഒരു വിജയം മാത്രമാണുള്ളത്. ബാഗ്ലൂരിനെ സംബന്ധിച്ച് കോഹ്ലി ഫോമിലേക്ക് തിരികെ എത്തിയത് ഏറെ ആശ്വാസമാണ്. കൊല്‍ക്കത്ത റസലിന്റെ ഫോമില്‍ ആശ്വാസത്തിലാണ്. എന്ത് തന്നെയായാലും ഐപിഎല്ലില്‍ ഇന്ന് തീപാറുമെന്നുറപ്പാണ്.

Hot Topics

Related Articles