അപകടത്തിൽ കാല് മുറിച്ചു കളഞ്ഞു ; അനന്തുവിൻ്റെ വീട്ടിലേയ്ക്കുള്ള വഴിയുടെ നിർമ്മാണോദ്ഘാടനം നടത്തി ഫ്രാൻസിസ് ജോർജ് എം.പി 

ഫോട്ടോ:വെള്ളൂർ പഞ്ചായത്ത് ഒമ്പതാം വാർഡിലെ കളപ്പുരക്കൽ അനന്തുവിൻറെ വീട്ടിലേക്കുള്ള വഴിയുടെ നിർമാണോദ്ഘാടനം  ഫ്രാൻസിസ് ജോർജ് എംപി നിർവഹിക്കുന്നു.

Advertisements

വെള്ളൂർ:വെള്ളൂർ പഞ്ചായത്തിലെ ആന വേലി  ഇടച്ചേരിമറ്റം റോഡിൻ്റെ നിർമാണോദ്ഘാടനം  ഫ്രാൻസിസ്ജോർജ്‌  എംപിനിർവഹിച്ചു. അപകടത്തിൽ പെട്ടു കാല് മുറിച്ചു മാറ്റേണ്ടി വന്ന കളപ്പുരയ്ക്കൽ അനന്തു (18 )വിന് വീട്ടിലേക്ക് പോകാൻ വഴിയില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ട എംപി പ്രാദേശിക വികസന ഫണ്ടിൽ നിന്നും  10 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു . അനന്ദു തന്റെ അമ്മയെ ജോലിക്കു പോകാനായി ബസ് സ്റ്റോപ്പിൽ കൊണ്ടുവിടാൻ ഇരുചക്ര വാഹനത്തിൽ പോകുമ്പോൾ ടിപ്പർ ലോറി വന്നിടിച്ചുണ്ടായ അപകടത്തിലാണ് അനന്ദുവിന്‌ അപകടം സംഭവിച്ചത് . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  തങ്കമ്മ വര്ഗീസ് , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  കുര്യാക്കോസ് തോട്ടത്തിൽ , പഞ്ചായത്ത് പ്രസിഡന്റ്  സാജിതയൂസഫ് , പഞ്ചായത്ത് അംഗം മാത്യു തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles