ഫോട്ടോ:നാനാടത്ത് നിയന്ത്രണം വിട്ടകാർ വഴിയോരകടയിലും ബൈക്കിലും വൈദ്യുത പോസ്റ്റിലും ഇടിച്ചശേഷം പാടത്തേക്ക് മറിഞ്ഞപ്പോൾ
ഉദയനാപുരം: നിയന്ത്രണം വിട്ടകാർ വഴിയോരത്തെ കടയിലും ബൈക്ക് യാത്രികനെയും ഇടിച്ചശേഷം വൈദ്യുത പോസ്റ്റ് തകർത്ത് വെള്ളം നിറഞ്ഞ പാടത്തേക്ക് മറിഞ്ഞു. അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്നഉദയനാപുരം നേരേകടവ് കരിമലേകാട്ട് ശരത്തി(32)ന് നിസാര പരിക്കേറ്റു. കാറിൽ സഞ്ചരിച്ചിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.കാർ ഓടിച്ചിരുന്ന ആൾ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കരുതപ്പെടുന്നു. ബുധനാഴ്ച പുലർച്ചെ ഒന്നോടെ നാനാടം മാർക്കറ്റിന് സമീപമായിരുന്നു അപകടം. എറണാകുളം ഭാഗത്തു നിന്ന് കാർ വൈക്കത്തേക്കു വരികയായിരുന്നു. പെരുമ്പാവൂരിൽ നിന്ന് പണി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു ബൈക്ക് യാത്രികൻ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമീപത്തെ വഴിയോരക്കടയും വൈദ്യുതപോസ്റ്റും അപകടത്തെ തുടർന്ന് തകർന്നു. ഇതിനു മുമ്പും ഈ ഭാഗത്ത് കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് പതിച്ചിട്ടുണ്ട്.


