ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ അറസ്റ്റിൽ; അറസ്റ്റിലായത് ആലപ്പുഴ ജിംഖാനയുടെ സംവിധായകൻ ഖാലിദ് റഹ്മാനും അഷറഫ് ഹംസയും പിടിയിൽ

കോട്ടയം; എറണാകുളത്ത് ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകർ അടക്കം മൂന്നു പേർ പിടിയിൽ. ആലപ്പുഴ ജിംഖാന, തല്ലുമാല സിനികളുടെ സംവിധായകൻ ഖാലിദ് റഹ്മാൻ, അഷറഫ് ഹംസ എന്നിവരും മറ്റൊരാളുമാണ് ഇപ്പോൾ കഞ്ചാവുമായി പിടിയിലായത്. എറണാകുളം ഗോശ്രീ പാലത്തിന്റെ ചുവട്ടിലെ പാലത്തിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. തമാശ, ഭീമന്റെ വഴി എന്നീ സിനിമകൾ സംവിധാനം ചെയ്ത അഷറഫ് ഹംസ എന്നിവരെയാണ് ഇപ്പോൾ കഞ്ചാവുമായി പിടികൂടിയത്. സംഭവത്തിൽ കേസെടുത്ത് മൂന്നു പേരെയും എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. 1.6 ഗ്രാം കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്.

Advertisements

Hot Topics

Related Articles