പാചകവാതക വിലവർധനവ് ; ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം പോസ്റ്റ് ഓഫീസ് പടിക്കൽ പ്രതിഷേധ സമരം നടത്തി

കോട്ടയം : പാചകവാതക വിലവർധനവിനെതിരെയും കേറ്ററിംഗ് മേഖലയെ ശ്വാസംമുട്ടിക്കുന്ന കൊള്ള നയങ്ങൾക്കെതിരെയും പ്രതിഷേധിച്ചുകൊണ്ട് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം പോസ്റ്റ് ഓഫീസ് പടിക്കൽ പ്രതിഷേധ സമരം നടത്തി .കോട്ടയം നഗരസഭാ അധ്യക്ഷൻ എം പി സന്തോഷ് കുമാർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.എകെസിഎ ജില്ലാ സെക്രട്ടറി ബിജു തോമസ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു എകെസിഎ ജില്ലാ പ്രസിഡന്റ് സജി ജേക്കബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Advertisements

എകെസിഎ സംസ്ഥാന രക്ഷാധികാരി പ്രിൻസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. കെ എച്ച് ആർ എ സംസ്ഥാന സെക്രട്ടറി പ്രദീഷ്, എ കെ സി എ സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് മാധവശേരി, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് എ കെ എൻ പണിക്കർ, കെ എച്ച് ആർ എ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് കുട്ടി, ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് റോയി,മുൻസിപ്പൽ കൗൺസിലർ ടി സി റോയി എന്നിവർ ചടങ്ങിൽ ആശംസ അറിയിച്ചു.ആൻ്റെണി കുന്നുപുറം ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. സംസ്ഥാന വർക്കിങ്ങ് കമ്മറ്റി അംഗം ജോസ് ഫിലിപ്പ്, ജില്ല ട്രഷറർ സെബാസ്റ്റ്യൻ, ജോസഫ്, ബിനോയി അബ്രാഹം, സണ്ണി ഡോമിനിക്ക്, സന്തോഷ് കടുത്തുരുത്തി, ദീപു.വി.നായർ,എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Hot Topics

Related Articles