കൊച്ചി : സ്വർണ്ണവില വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ പട്ടാപ്പകൽ പോലും സ്വർണ വ്യാപാരശാലകളിൽ എത്തി മുളകുപൊടി സ്പ്രേ നടത്തി സ്വർണം തട്ടിയെടുക്കുന്ന സാഹചര്യം സുരക്ഷാ ഭീഷണി ഉയർത്തുന്നു എന്നത് ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവിക്ക് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ രാത്രികാല പട്രോളിംഗ് സംരക്ഷണം ഉൾപ്പെടെ ഏർപ്പെടുത്താൻ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകി.
പോലീസ് നടപടി സ്വാഗതം ചെയ്യുന്നതായി ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
Advertisements


