മലപ്പുറം: സ്വർണമിശ്രിതം കാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 2 വയനാട് സ്വദേശികൾ കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. റിയാദിൽ നിന്നെത്തിയ വയനാട് സ്വദേശി മുഹമ്മദ് യൂനുസിൽനിന്ന് കപ്സ്യൂൾ രൂപത്തിലാക്കിയ 1072 ഗ്രാം മിശ്രിതവും
ജിദ്ദയിൽ നിന്നെത്തിയ വയനാട് സ്വദേശി ഷാഹിദ് ശരീരത്തിൽ ഒളിപ്പിച്ച 1062 ഗ്രാം മിശ്രിതവുമാണ് ശനിയാഴ്ച അർധരാത്രി കണ്ടെടുത്തത്. ഈ മിശ്രിതങ്ങളിൽനിന്നു സ്വർണം വേർതിരിച്ചെടുത്ത ശേഷം തുടർ നടപടികൾ
സ്വീകരിക്കുമെന്നു കസ്റ്റംസ് അറിയിച്ചു.
Advertisements