കോട്ടയം സ്വദേശിയായ ഗുണ്ടാ നേതാവ് അരുൺ ഗോപനും യുവതിയും എം ഡി എം എയുമായി കൊച്ചിയിൽ പിടിയിൽ : ഇരുവരെയും ജാമ്യം നൽകി വിട്ടയച്ചു

കൊച്ചി : കോട്ടയം സ്വദേശിയായ ഗുണ്ടാ നേതാവ് അരുൺ ഗോപനെയും യുവതിയെയും എം ഡി എം എയുമായി കൊച്ചിയിൽ പിടിയിൽ. കുടമാളൂർ സ്വദേശി അരുൺ ഗോപൻ , ആർപ്പൂക്കര സ്വദേശിയായ ഡയാന എന്നിവരെയാണ് എം ഡി എം എയുമായി പിടിയിലായത്. ഇരുവരുടെയും പക്കൽ നിന്നും പോയിൻ്റ 5 ഗ്രാം എം ഡി എം എയും പിടിച്ചെടുത്തു. എന്നാൽ , ചെറിയ അളവിൽ എം ഡി എം എ പിടിച്ച് എടുത്തതിനാൽ ഇരുവർക്കും സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു.

Advertisements

Hot Topics

Related Articles