ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ ചെയ്യുന്നതിനിടയിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് മരങ്ങാട്ടുപള്ളി സ്വദേശി

ഉഴവൂർ :
ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ മദ്ധ്യവയസ്കൻ കുഴഞ്ഞു വീണു മരിച്ചു. മരങ്ങാടുപള്ളി ആണ്ടൂർ ഐരാറ്റിൽ കെ എസ് ഹരിദാസ് പണിക്കർ (49) ആണ് മരിച്ചത്. ഉഴവൂർ ടൗണിൽ പ്രവർത്തിക്കുന്ന ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ അസ്വസ്ത അനുഭവപ്പെട്ടതിനെ തുടർന്ന് ഹരിദാസ് കുഴഞ്ഞുവഴുകയായിരുന്നു. കൂടെ ജിമ്മിൽ ഉണ്ടായിരുന്നവർ ഹരിദാസിനെ ഉഴവൂരിലെ ആശുപത്രിയിൽ എത്തി ച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് കുറവിലങ്ങാട് പോലീസ് എത്തി മേൽ നടപടി സ്വീകരിച്ചു.

Advertisements

പിതാവ് പരേതനായ ശ്രീധരപണിക്കർ, മാതാവ് സരസ്വതി, ഭാര്യ അനീഷ പുതുപ്പള്ളി കൊച്ചാ പള്ളിയിൽ കുടുംബാംഗം. മക്കൾ അദ്വൈത് ഹരിദാസ്, പാർവ്വതി ഹരിദാസ്. സംസ്കാരം നാളെ മാർച്ച് 18 ബുധനാഴ്ച പകൽ 11 ന് വീട്ടുവളപ്പിൽ.

Hot Topics

Related Articles