വൈക്കം: കെ. ബിനിമോൻ വൈക്കത്ത് യുഡിഎഫ് സ്ഥാനാർഥി.45കാരനായ കെ.ബിനിമോൻ അടക്കം ഇന്ന് 55 സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. കെഎസ് യു വിലുടെയാണ് ബിനിമോൻ പൊതുപ്രവർത്തന രംഗത്ത് എത്തിയത്. എംജിയൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, കെഎസ് യു ജില്ലാ സെക്രട്ടറി, സംസ്ഥാന കൗൺസിൽ അംഗം, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കൊതവറ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, വൈക്കം ബ്ലോക്ക്ജനറൽ സെക്രട്ടറി, വൈക്കം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിക്കുന്നു. എംഎ, ബിഎഡ് ബിരുദധാരിയാണ്. ഭാര്യ: ജോളി(അബാക്കസ് അധ്യാപിക). മക്കൾ: ഭാഗ്യശ്രീ, ഭവ്യശ്രീ.
Advertisements

