ഹരികുമാർ കോയിക്കലിൻ്റെ നിര്യാണം :നഷ്‌ടമാകുന്നത് മത സൗഹാർദത്തിൻ്റെ കാവൽ ഭടനെ

കോട്ടയം : എൻ എസ് എസ് സെക്രട്ടറി ഹരികുമാർ കോയിക്കലിൻ്റെ നിര്യാണത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അനുശോചിച്ചു. സഭയുടെ ഉത്തമ സുഹൃത്തിനെയാണ് നഷ്‌ടമാകുന്നതെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ അനുസ്‌മരിച്ചു. മതസൗഹാർദത്തിൻ്റെ കാവൽ പോരാളിയായിരുന്നു അദ്ദേഹം. ആദർശ ശുദ്ധിയുള്ള ജീവിതത്തിലൂടെ മതേതരത്വ മൂല്യങ്ങൾ അദ്ദേഹം കാത്തുസൂക്ഷിച്ചു. ഉത്തമനായ ഒരു സാമൂഹ്യ സേവകനെയാണ് കേരളത്തിന് നഷ്ടമാകുന്നതെന്നും അഡ്വ ബിജു ഉമ്മൻ അനുസ്മരിച്ചു.

Advertisements

Hot Topics

Related Articles