ഹൈദരാബാദിനെ അടിച്ചു പുറത്താക്കി സൂര്യവൻശി…! വണ്ടർ കിഡിനോട് തോറ്റ് എസ്.ആർ.എച്ച് പുറത്തേയ്ക്ക്

ന്യൂചണ്ഡിഗഡ്: രാജസ്ഥാന്റെ വണ്ടർ കിഡിനോട് തോറ്റ് എസ്.ആർ.എച്ച് ഐപിഎല്ലിൽ നിന്നും പുറത്തേയ്ക്ക്. സെഞ്ച്വറിയ്ക്കരികിൽ വീണെങ്കിലും ഹൈദരാബാദിന്റെ തോൽവി ആദ്യം തന്നെ ഉറപ്പിച്ചാണ് വണ്ടർ കിഡ് വൈഭവ് ക്രീസ് വിട്ടത്. 29 പന്തിൽ 12 സിക്‌സും അഞ്ചു ഫോറും അടിച്ച് 97 റണ്ണടിച്ച വൈഭവിന്റെ മിന്നും ഇന്നിംങ്‌സ് പൂർത്തിയായപ്പോൾ തന്നെ ഹൈദരാബാദ് തോൽവി സമ്മതിച്ചിരുന്നു. ആ ഷോക്കിൽ ബാറ്റർമാർ ബാറ്റിംങ് കൂടി മരന്നതോടെ , രാജസ്ഥാന് പച്ചപ്പരവതാനി വിരിച്ച ശേഷമാണ് ഹൈദരാബാദ് മടങ്ങിയത്.

Advertisements

ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റൻ കമ്മിൻസ് ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു വശത്ത് എല്ലാം കണ്ടു നിന്ന ജയ്‌സ്വാളിനെ (29) സാക്ഷിയാക്കി 334 സ്‌ട്രൈക്ക് റേറ്റിലാണ് വൈഭവ് ബാറ്റ് വീശിയത്. ഏഴാം ഓവറിന്റെ അവസാന പന്തിൽ ടീം സ്‌കോർ 125 ൽ എത്തിയപ്പോൾ, അതിൽ 97 ലും വൈഭവിന്റെ സംഭാവനയായിരുന്നു. ശിവാംങ് കുമാറിന്റെ പന്തിൽ അഭിഷേക് ശർമ്മ പിടിച്ച് വൈഭവ് പുറത്തായപ്പോൾ മൈതാനം മുഴുവൻ എഴുന്നേറ്റ് നിന്നാണ് കയ്യടിച്ചത്. പിന്നീട്, ധ്രുവ് ജുവറൽ (21 പന്തിൽ 50) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ക്യാപ്റ്റൻ പരാഗ് (12 പന്തിൽ 28), ഫെരേരിയ (12), ശനുങ്ക (5), ആർച്ചർ (4), ബർഗർ (1) എന്നിവർ കാര്യമായ സംഭാവന നൽകാതെ പുറത്തായി. ജഡേജയും (12) മിശ്രയും (1) പുറത്താകാതെ നിന്നു. ഹിൻഗേ മൂന്നും ഇശാൻ മലിംഗയും ശിവാംഗ് കുമാറും, നിതീഷ് കുമാർ റെഡ്ഡിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിംങിൽ റണ്ണെടുക്കും മുൻപ് അഭിഷേക് ശർമ്മയെ (0) രാജസ്ഥാന് നഷ്ടമായി. ആർച്ചറിന്റെ പന്തിൽ ജുവറലിന് ക്യാച്ച് നൽകിയാണ് ഇന്ത്യയുടെ ഹാർഡ് ഹിറ്റർ വീണത്. ഹെഡും (17), കിഷനും (33) ചേർന്ന് സ്‌കോർ 51 ൽ എത്തിച്ചെങ്കിലും ആറു റണ്ണിനിടെ മൂന്നു വിക്കറ്റ് വീഴ്ത്തിയ രാജസ്ഥാൻ ബൗളർമാർ തിരിച്ചടിച്ചു. 51 ൽ കിഷനും, 57 ലൽ ഹെഡും ആർച്ചറുടെ ഇരയായി. ഹെഡിന്റെ വിക്കറ്റ് തെറിപ്പിച്ച ആർച്ചറുടെ പന്ത് ബൗണ്ടറിയിൽ ചെന്നാണ് വീണത്. 52 ൽ വീണ രവിചന്ദ്രന്റെ (1) വിക്കറ്റ് ബർഗറിനായിരുന്നു.

ക്ലാസണും (18) , റെഡിയും (38) രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും അധികം ആയുസുണ്ടായിരുന്നില്ല. 81 ൽ ക്ലാസനും, 137 ൽ റെഡ്ഡിയും. 139 ൽ കമ്മിൻസും (1) വീണതോടെ എത്ര അകലെയാണ് തോൽവി എന്ന് മാത്രമാണ് എസ്.ആർ.എച്ച് പിന്നെ ചിന്തിച്ചത്. ആളിക്കത്തലായി സലിൽ അറോറയും (35), ശിവാംങ് കുമാറും കളിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. 163 ൽ സലിൽ അറോറയും, 187 ൽ മലിംഗയും (5) പുറത്തായതോടെ എങ്ങിനെ എങ്കിലും 20 ഓവർ തിലയ്ക്കാനായി എസ്.ആർ.എച്ചിന്റെ കളി. അവസാന ഓവറിലെ രണ്്ം പന്തിൽ ശിവാങ് കുമാറിനെ മിശ്രപുറത്താക്കിയതോടെ കളിയിൽ വിജയം രാജസ്ഥാനൊപ്പം നിന്നു. രണ്ടാം ക്വാളിഫെയറിൽ രാജസ്ഥാൻ ഇനി ഗുജറാത്തിനെ നേരിടും. 47 റണ്ണിനാണ് രാജസ്ഥാന്റെ വിജയം. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടമാക്കി രാജസ്ഥാൻ ഉയർത്തിയ 243 ന് എതിരെ 196 ൽ ഹൈദരാബാദിന്റെ എല്ലാവരും പുറത്തായി.

Hot Topics

Related Articles