കൊച്ചി: തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഐ എം വിജയന്. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം പല ആളുകളും തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടു. ഒരു പാര്‍ട്ടിക്ക് വേണ്ടി മാത്രം താന്‍ പ്രവര്‍ത്തിക്കില്ല. പിടി ഉഷയെപ്പോലെ എംപി ആവാന്‍ താനും തയ്യാറാണ്. ഏതു പാര്‍ട്ടി രാജ്യസഭാ സീറ്റ് നല്കിയാലും സ്വീകരിക്കുമെന്നും ഐഎം വിജയന് പറഞ്ഞു.
കരുണാകാരന്റെ കാലത്താണ് തനിക്ക് ജോലി കിട്ടിയത്. ഇടതു കാലത്തും തന്നെ നന്നായി പരിഗണിച്ചിട്ടുണ്ട്. ഒരു പാര്‍ട്ടിക്ക് വേണ്ടി മാത്രം നില്‍ക്കില്ല. സുരേഷ് ഗോപി അടക്കം പല ആളുകളും മത്സരിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ എല്ലാവര്ക്കും ഒപ്പം ഉണ്ടാകും. തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. നാല് ദിവസം മുമ്പ് സുരേഷ് ഗോപി മത്സരിക്കാന്‍ ആവശ്യപ്പെട്ടത് – അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജ്യസഭ അംഗമാകാന്‍ ആവശ്യപ്പെട്ടാല്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏത് പാര്‍ട്ടി രാജ്യസഭാ സീറ്റ് നല്കിയാലും സ്വീകരിക്കും. മത്സരിക്കണം എന്ന് സുരേഷ് ഗോപി പറഞ്ഞപ്പോഴും രാജ്യസഭാ സീറ്റിനെ പറ്റിയാണ് പറഞ്ഞത്. പിടി ഉഷയെപ്പോലെ എംപി ആവാന്‍ ഞാനും തയ്യാറാണ് – അദ്ദേഹം പറഞ്ഞു.


