സഹായം ശേഖരിക്കാൻ ഇന്ത്യയിലേക്ക് പറക്കാനിരുന്ന ഇറാൻ വിമാനം തകർത്ത് അമേരിക്ക : യുദ്ധത്തിൻ്റെ ചിലവ് ഗൾഫ് രാജ്യങ്ങളിൽ നിന്നും ഈടാക്കിയേക്കും

മാനുഷിക സഹായം ശേഖരിക്കാൻ ഇന്ത്യയിലേക്ക് പറക്കാനിരുന്ന ഇറാൻ വിമാനം തകർത്ത് അമേരിക്ക. മഷദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിലയുറപ്പിച്ചിരുന്ന വിമാനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. മരുന്നും മെഡിക്കല്‍ സാമഗ്രികളും ശേഖരിക്കാൻ ദല്‍ഹിയില്‍ നാളെ പുലർച്ചെ നാലിന് എത്താനിരുന്ന വിമാനമാണ് തകർത്തത്. ഇറാനിലെ സ്വകാര്യ വിമാനക്കമ്പനിയായ മഹൻ എയറിന്റെതാണ് ആക്രമിക്കപ്പെട്ട വിമാനം.

Advertisements

അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണ് ആക്രമണമെന്ന് ഇന്ത്യയിലെ ഇറാൻ സ്ഥാനപതി കാര്യാലയം വ്യക്തമാക്കി. ആക്രമണത്തെപ്പറ്റി അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ അടിയന്തര അന്വേഷണം നടത്തണമെന്ന് ഇറാനിലെ സിവില്‍ ഏവിയേഷൻ ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. അമേരിക്ക ആക്രമണവിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഈ മാസം 18നാണ് ഇന്ത്യയില്‍ നിന്നുള്ള ആദ്യ മാനുഷികസഹായം ഇറാനിലെത്തിച്ചത് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുദ്ധത്തിന്റെ ചെലവ് അറബ് രാജ്യങ്ങളില്‍ നിന്നും ഈടാക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാൻ യുദ്ധത്തിന്റെ സാമ്പത്തികഭാരം വഹിക്കാൻ പശ്ചിമേഷ്യയിലെ അറബ് രാജ്യങ്ങളുടെ സഹായം തേടാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലെവിറ്റ് വ്യക്തമാക്കി.

അതേസമയം ശത്രുരാജ്യങ്ങളില്‍ നിന്നും രാജ്യത്തിനുണ്ടായ നാശനഷ്ടങ്ങളില്‍ നഷ്ടപരിഹാരം വാങ്ങാതെ യുദ്ധത്തില്‍ നിന്നും പിന്മാറില്ലെന്ന് ഇറാന്റെ സൈനിക ഉപദേഷ്ടാവ് മൊഹ്‌സൻ റെസായി എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി. ഇറാനുമേലുള്ള എല്ലാ സാമ്പത്തിക ഉപരോധവും അവസാനിപ്പിക്കണമെന്നും അമേരിക്ക ഇറാന്റെ കാര്യങ്ങളില്‍ ഇടപെടില്ലെന്ന നിയമപരമായ ഉറപ്പും വേണമെന്നും മൊഹ്‌സൻ റെസായി പറഞ്ഞു.

Hot Topics

Related Articles