അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ദയനീയ തോൽവി. ആദ്യ ഇന്നിംങ്സിൽ 200 കടക്കാതെ പുറത്തായ ഇന്ത്യ, രണ്ടാം ഇന്നിംങ്സിൽ മൂന്നക്കം പോലും കണ്ടില്ല. ഇന്ത്യൻ നിരയിൽ നാലു പേർ മാത്രമാണ് രണ്ടക്കം കണ്ടത്. സ്കോർ – ദക്ഷിണാഫ്രിക്ക – 159, 153. ഇന്ത്യ – 189, 93.
124 റണ്ണിന്റെ വിജയലക്ഷ്യവുമായി ബാറ്റിംങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ രണ്ട് ഓവറിനുള്ളിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി. ജയ്സ്വാളിനെ (0)യും, രാഹുലിനെയും (1) ജാനിസണാണ് പുറത്താക്കിയത്. പരിക്കേറ്റ ഗില്ലിന്റെ അഭാവത്തിൽ ക്രീസിൽ എത്തിയ വാഷിംങ്ടൺ സുന്ദർ (31) ധ്രുവ് ജുവറലുമായി (13) ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഒരു റണ്ണിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ നിന്നും രണ്ടു പേരും ചേർന്ന് ടീം സ്കോർ 33 ൽ എത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ഇവിടെ ധ്രുവിന്റെ വിക്കറ്റ് ഹാർമർ പിഴുതതോടെ ഇന്ത്യയുടെ തകർച്ചയും തുടങ്ങി. അഞ്ച് റൺ കൂടി ടീം സ്കോറിൽ ചേർന്നപ്പോഴേയ്ക്കും പന്ത് (2) ഹാർമർക്ക് തന്നെ ക്യാച്ചും വിക്കറ്റും നൽകി മടങ്ങി. ജഡേജയും (18), സുന്ദറും ചേർന്ന് കൂടുതൽ നഷ്ടമില്ലാതെ അൻപത് കടത്തി. എന്നാൽ, 64 ൽ ജഡേജയെ വിക്കറ്റിനു മുന്നിൽ കുടുക്കിയ ഹാർമർ ഇന്ത്യയുടെ ശവപ്പെട്ടിയിൽ ആണിയടിച്ചു.
72 ൽ സുന്ദർ(31) കൂടി വീണതോടെ ബാക്കിയെല്ലും ചടങ്ങുകൾ മാത്രമായി മാറി. 77 ൽ കുൽദീപ് (1) 93 ൽ അക്സർ (26), 93 ൽ തന്നെ സിറാജ് (0) എന്നിവർ കൂടി വീണതോടെ ഇന്ത്യയുടെ ബാറ്റിംങ് പൂർത്തിയായി. പരിക്കേറ്റ ഗിൽ ബാറ്റിംങിന് ഇറങ്ങിയില്ല. ഹാർമർ രണ്ടിംന്നിംങ്സിലും ഇന്ത്യയുടെ നാല് വീതം വിക്കറ്റ് പിഴുത് വിജയത്തിൽ നിർണ്ണായക പങ്കാളിയായി. കേശവ് മഹാരാജും, ജാനിസണും രണ്ടും വീതവും മാക്രം ഒരു വിക്കറ്റും പങ്കിട്ടു.


