ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ്; ഇന്ത്യയ്ക്ക് 124 റൺ വിജയലക്ഷ്യം; ഇന്ത്യൻ ടീമിന് വൻ തിരിച്ചടി; ഓപ്പണർമാരെ നഷ്ടമായി

കൊൽക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ 153 റണ്ണിന് ആതിഥേയരെ എറിഞ്ഞിട്ട ഇന്ത്യയ്ക്ക് 124 റൺ വിജയലക്ഷ്യം. എന്നാൽ, ദുർബലമെന്നു കരുതിയ ലക്ഷ്യത്തിലേയ്ക്കു ബാറ്റ് വീശാൻ ഇറങ്ങിയ ടീം ഇന്ത്യയ്ക്ക് രണ്ട് ഓപ്പണർമാരെയും നഷ്ടമായി. ജയ്‌സ്വാൾ (0), കെ.എൽ രാഹുൽ (1) എന്നിവരെയാണ് നഷ്ടമായത്. മാർക്കോ ജാനിസണാണ് രണ്ടു പേരുടെയും വിക്കറ്റ്.

Advertisements

രണ്ടാം ദിനം ഏഴിന് 93 എന്ന സ്‌കോറിനാണ് ദക്ഷിണാഫ്രിക്ക ബാറ്റിംങ് അവസാനിപ്പിച്ചത്. തുടർന്ന് ക്യാപ്റ്റൻ ബാവുമയും (55), കോർബിൻ ബോച്ചും (25) ചേർന്ന് ദക്ഷിണാഫ്രിക്കയെ നൂറ് കടത്തി മുന്നോട്ട് കൊണ്ടു പോയി. 135 ൽ ബോസ്ച്ച് വീണു. പിന്നാലെ ക്രീസിൽ എത്തിയ ഹിറ്റ്‌മേയർ (7) ക്യാപ്റ്റനൊപ്പം പ്രതിരോധം കാത്ത് ടീമിനെ 150 കടത്തി. 153 ൽ ഹിറ്റ്‌മേർ വീണതിന് പിന്നാലെ, കേശവ് മഹാരാജ് കൂടി വീണതോടെ ദക്ഷിണാഫ്രിക്കൻ പ്രതിരോധം അവസാനിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ജഡേജ നാലും, സിറാജും, കുൽദീപും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ബുംറയ്ക്കും അക്‌സർ പട്ടേലിനും ഓരോ വീക്കറ്റ് വീതമുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിംങ് ആരംഭിച്ച ഇന്ത്യയ്ക്ക് രണ്ട് ഓവർമാത്രമാണ് ഓപ്പണർമാരെ കാണാൻ സാധിച്ചത്. റണ്ണെടുക്കും മുൻപ് ജയ്‌സ്വാളിനെ ജാനേസൺ വേരിയേനെയുടെ കയ്യിൽ എത്തിച്ചു. രണ്ടാം ഓവറിന്റെ ആദ്യ പന്തിൽ ഒരു റണ്ണുമായി രാഹുലും സമാന രീതിയിൽ പുറത്തായി. ലഞ്ചിനു പിരിയുമ്പോൾ ധ്രുവ് ജുവറലും (4), വാഷിംങ്ടൺ സുന്ദറുമാണ് (5) ഇന്ത്യയ്ക്കായി ക്രീസിൽ.

Hot Topics

Related Articles