ലാഹോർ : പാകിസ്താനെതിരായ രണ്ടാം ഏകദിനത്തില്‍ തകർപ്പൻ സെഞ്ച്വറിയുമായി ദക്ഷിണാഫ്രിക്കൻ ഓപണിങ് ബാറ്റർ ക്വിന്റണ്‍ ഡികോക്ക്.വിരമിക്കല്‍ പിൻവലിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ മടങ്ങിയെത്തിയ ഡി കോക്ക് ആദ്യ മത്സരത്തില്‍ അർദ്ധ സെഞ്ച്വറി നേടിയിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടാം മത്സരത്തില്‍ താരം സെഞ്ച്വറിയും കുറിച്ചിരിക്കുന്നത്. 119 പന്തില്‍ എട്ട് ഫോറും ഏഴ് സിക്സറും സഹിതം പുറത്താകാതെ 123 റണ്‍സെടുത്ത ഡി കോക്കിന്റെ ബലത്തില്‍ പാകിസ്താനെതിരായ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി.
മത്സരത്തില്‍ ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെന്ന സ്കോറാണ് പാക് പട നേടിയത്. 69 റണ്‍സെടുത്ത സല്മാൻ അലി ആഗയാണ് ടോപ് സ്കോറർ. മുഹമ്മദ് നവാസ് 59 റണ്‍സ് നേടി. 53 റണ്‍സ് നേടിയ ഓപണർ സയീം അയൂബ് ആണ് പാക് നിരയില്‍ ഫോമിലായ മറ്റൊരു താരം. ദക്ഷിണാഫ്രിക്കൻ ബൗളിങ് നിരയില്‍ നന്ദ്ര ബർഗർ നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. നക്വ പീറ്റർ മൂന്ന് വിക്കറ്റും വീഴ്ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക അനായാസം ലക്ഷ്യത്തിലേക്ക് ബാറ്റുവെച്ചു. ഓപണർമാരായ ലുവൻ-ഡ്രെ പ്രിട്ടോറിയസും ക്വിന്റണ്‍ ഡികോക്കും ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേർന്ന് 81 റണ്‍സ് കൂട്ടിച്ചേർത്തു. 46 റണ്‍സെടുത്താണ് പ്രിട്ടോറിയസ് പുറത്തായത്.
ഗ്യാലറിയിലെത്തുന്ന പന്തിനായി ആരാധകർക്ക് അവകാശം ഉന്നയിക്കാം; ബിഗ് ബാഷ് ലീഗില്‍ പുതിയ നിയമം
മൂന്നാമനായി ക്രീസിലെത്തിയ ടോണി ഡി സോർസിക്കൊപ്പം ഡി കോക്ക് റണ്‍സുയർത്തി. 63 പന്തില്‍ ഒമ്ബത് ഫോറും മൂന്ന് സിക്സറും സഹിതം 76 റണ്‍സെടുത്താണ് സോർസി മടങ്ങിയത്. ഡി കോക്കിനൊപ്പമുള്ള രണ്ടാം വിക്കറ്റില്‍ സോർസി 145 റണ്‍സ് കൂട്ടിച്ചേർത്തിരുന്നു. സോർസി മടങ്ങിയതോടെ ക്രീസിലെത്തിയ മാത്യൂ ബ്രീത്സ്കെ ഡികോക്കുമായി ചേർന്ന് ദക്ഷിണാഫ്രിക്കയ്ക്ക് വിജയമൊരുക്കി. 40.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തിയത്. മൂന്ന് മത്സരങ്ങളുടെ പരമ്ബരയില്‍ ഇരുടീമുകളും ഓരോ വിജയങ്ങള്‍ വീതം നേടിയിട്ടുണ്ട്. ശനിയാഴ്ചയാണ് പരമ്ബരയിലെ അവസാന മത്സരം.


