ഐപിഎല്ലില്‍ ഇന്ന് മുംബൈക്ക് രണ്ടാമങ്കം ;  വിവാദങ്ങള്‍ക്കിടയിലും വിജയം പ്രതീക്ഷിച്ച് ഹാര്‍ദിക്കും സംഘവും ; എതിരാളികള്‍ ഹൈദരാബാദ്

ന്യൂസ് ഡെസ്‌ക്ക് : ഐപില്ലില്‍ ഇന്ന് മുംബൈക്ക് രണ്ടാമങ്കം. മുംബൈ ഇന്ന് ഹൈദരാബാദിനെ നേരിടും. ആദ്യ മത്സരത്തില്‍ തോറ്റ മുംബൈക്ക് ഇന്നത്തെ മത്സരം വിജയിച്ചേ പറ്റു. ആദ്യ മത്സരത്തിലെ തോല്‍വിയില്‍ വിവാദത്തിലായ ടീമിന് അതിനാല്‍ തന്നെ വിജയം അനിവാര്യമാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ തെറ്റായ തീരുമാനങ്ങള്‍ ടീമിനെ പരാജയത്തിലേക്ക് നയിച്ചു എന്ന തരത്തിലാണ് ആരാധകര്‍ വിമര്‍ശനമുയര്‍ത്തുന്നത്. അതുകൊണ്ട് തന്നെ ഈ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും അവും പ്രതീക്ഷിക്കുന്നില്ല.ഹൈദരാബാദിനെ സംബന്ധിച്ച് അവര്‍ക്കും വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയോട് പരാജയപ്പെട്ട ഹൈദരാബാദും വിജയം പ്രതീക്ഷിച്ചാണ് ഇന്നിറങ്ങുന്നത്. അതിനാല്‍ തന്നെ പോരാട്ടം കനക്കുമെന്നുറപ്പാണ്.

Hot Topics

Related Articles