ജെറുസലേം: ഇസ്രയേല്‍ ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവധ മേഖലകളില്‍ ഇസ്രയേലുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിന് നല്‍കിയ സംഭാവനകള്‍ക്ക് ഇസ്രയേല്‍ പാര്‍ലമെന്റിന്റെ പരമോന്നത ബഹുമതിയായ ‘സ്പീക്കര്‍ ഓഫ് നെസെറ്റ്’ മെഡല്‍ നല്‍കി മോദിയെ ആദരിച്ചു.
Advertisements
ഇസ്രയേലിന്റെ പരമോന്നത ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇസ്രയേല്‍ പാര്‍ലമെന്റില്‍ മോദിയുടെ പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനവും എഴുന്നേറ്റ് നിന്ന് ആദരവ് നല്‍കിയാണ് സഭ ആദരിച്ചത്.


